HOME
DETAILS
MAL
രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന
backup
September 27 2021 | 03:09 AM
ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. 26 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.
കോഴിക്കോട് ഡീസല്‍ വില ലിറ്ററിന് 94 രൂപ 72 പൈസയാണ്. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് ഡീസല്‍ വില കൂട്ടുന്നത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. നാല് ദിവസത്തിനിടെ 74 പൈസയാണ് കൂട്ടിയത്. 21ദിവസമായി പെട്രോള്‍ വില വര്‍ധിപ്പിച്ചിട്ടില്ല.
കോഴിക്കോട് ഡീസല്‍ വില ലിറ്ററിന് 94.72 രൂപയായി. തിരുവനന്തപുരത്ത് ലിറ്ററിന് 96.15 രൂപയും എറണാകുളത്ത് 94.20 രൂപയുമാണ് ഇപ്പോഴത്തെ ഡീസല്‍ വില.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. മെയ് 4 മുതല്‍ ജൂലൈ 17 വരെ 9 രൂപ 14 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."