HOME
DETAILS

ക്രൈസ്തവ സംഘടനകളും ബിഷപ്പിനെ തള്ളി

  
backup
September 27 2021 | 04:09 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b5-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ac%e0%b4%bf%e0%b4%b7%e0%b4%aa

കിരണ്‍ പുരുഷോത്തമന്‍


കൊച്ചി: പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പ്രസ്താവനയെ തള്ളി ക്രൈസ്തവ സംഘടനകളും രംഗത്ത്. വര്‍ഗീയ പ്രചാരണം നടത്തിയ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവന തിരുത്തണമെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും നിലപാടില്‍ മാറ്റം വരുത്താന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ക്രൈസ്തവ സംഘടനകള്‍ ബിഷപ്പിനെതിരേ പരസ്യമായി രംഗത്തുവന്നത്. ബിഷപ്പിനെ അനുകൂലിച്ച കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി) യുടെ നിലപാടിനെതിരേ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലും ഇറങ്ങി. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ കെ.സി.ബി.സി ആസ്ഥാനത്തിനുമുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ ധര്‍ണ നടത്തി.
കേരളത്തിലെ ഒന്നൊഴികെ മറ്റെല്ലാ പാര്‍ട്ടികളും അനുചിതമായിപ്പോയെന്ന് വ്യക്തമാക്കിയ പ്രസ്താവന പിന്‍വലിക്കാന്‍ ബിഷപ്പ് തയാറാവണമെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 'നാര്‍കോട്ടിക് ജിഹാദി'ന് തെളിവുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറണമെന്നും അല്ലാത്തപക്ഷം ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്നും വിശ്വാസികളുടെ കൂട്ടായ്മയായ എ.എം.ടിയും ആവശ്യപ്പെട്ടു. വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം ശക്തമായതോടെ ആദ്യം പാലാ ബിഷപ്പിനൊപ്പം നിലകൊണ്ടിരുന്ന സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും നിലപാട് മാറ്റിയിരുന്നു.


ലഹരി ജിഹാദ് പരാമര്‍ശത്തില്‍ കേരളത്തിലെ മുഴുവന്‍ മെത്രാന്മാരും അടിയന്തരമായി യോഗം ചേര്‍ന്ന് മെത്രാന്‍ സമിതിയുടെ ഔദ്യോഗിക നിലപാട് പൊതുസമൂഹത്തോട് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ കെ.സി.ബി.സി ആസ്ഥാനത്തിന് മുമ്പില്‍ ധര്‍ണ നടത്തിയത്. നിലവിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഭൂമി കുംഭകോണത്തില്‍ പെട്ട് സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തിനായുള്ള മത്സരത്തില്‍ മേല്‍ക്കൈ നേടാനുള്ള ചങ്ങനാശ്ശേരി ലോബിയുടെ നിഗൂഢശ്രമമാണ് 'വര്‍ഗീയ' ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടന്‍ പറഞ്ഞു.
സ്വന്തം സ്വാര്‍ഥതയ്ക്കുവേണ്ടി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടുകളുമായി മെത്രാന്മാര്‍ ഇനിയും മുന്നോട്ട് പോവുകയാണെങ്കില്‍ വിശ്വാസികള്‍ അവരെ തെരുവില്‍ തടയുന്ന കാലം വിദൂരമല്ലെന്നും കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago