പ്ലസ്ടു യോഗ്യതയുണ്ടോ? ഡിഫൻസിലെ ഈ അവസരം നിങ്ങൾക്കുള്ളതാണ്
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2022- 23 വർഷത്തെ നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 395 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.
വിജ്ഞാപന നമ്പർ: No.03/2023NDAI
അവസാന തീയതി: 2023 ജനുവരി 10
ഒഴിവുകൾ:
1- നാഷണൽ ഡിഫൻസ് അക്കാദമി: 370 (ആർമി208, നേവി42, എയർ ഫോഴ്‌സ്120)
2- നേവൽ അക്കാദമി (10+2 കേഡറ്റ് എൻട്രി സ്‌കീം): 25
പ്രായപരിധി: 2004 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരാണ് അപേക്ഷിക്കേണ്ടത്. (വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്)
യോഗ്യത:
National Defense Academy: അംഗീകൃത ബോർഡിൽനിന്നും പന്ത്രണ്ടാം ക്ലാസ് (പ്ലസ് ടു) ജയം അല്ലെങ്കിൽ തുല്യമായ യോഗ്യത
Air Force and Naval Wings of National Defense Academy: അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ വിഷയമായി പഠിച്ച് പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തുല്യമായ യോഗ്യത.സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ 10 + 2 പാറ്റേൺ അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയ്ക്ക് കീഴിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഹാജരാകുന്ന അപേക്ഷകർക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം
അപേക്ഷാ ഫീസ്: 100 രൂപ (പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല)
എങ്ങിനെ അപേക്ഷിക്കാം:
Apply Now എന്ന ലിങ്കിൽ ക്ലിക്ക്‌ചെയ്ത് അപേക്ഷിക്കാവുന്നതാണ്.
നേരത്തെ യു.പി.എസ്.സിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവരാണെങ്കിൽ മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തിയാക്കുക.
ആദ്യമായാണ് രജിസ്റ്റർ ചെയ്തത് എങ്കിൽ Apply Now ൽ ക്ലിക്ക് ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുന്ന വിൻഡോയിൽ New Registration എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ ചേർക്കുക.
തുടർന്ന് ഫീസ് ഓൺലൈൻ ആയി അടച്ച് പ്രിന്റൗട്ട് എടുത്ത് സൂക്ഷിച്ചുവയ്ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."