HOME
DETAILS
MAL
കുവൈത്തിലേക്ക് വിമാനനിരക്ക് 2,18,500 രൂപ!
backup
September 28 2021 | 04:09 AM
അന്‍സാര്‍ മുഹമ്മദ്
കൊച്ചി: കൊവിഡില്‍ കുരുങ്ങി നാട്ടിലകപ്പെട്ട് ജീവിതം തിരിച്ചുപിടിക്കാന്‍ എങ്ങനെയെങ്കിലും ഗള്‍ഫിലെത്താന്‍ നെട്ടോട്ടമോടുന്ന പാവപ്പെട്ട പ്രവാസികളുടെ വയറ്റത്തടിച്ച് വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള.
ഗള്‍ഫ് മേഖലയിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് നിരക്ക് വിമാക്കമ്പനികള്‍ കുത്തനെ കൂട്ടി. കഴിഞ്ഞ കുറച്ചുനാളുകള്‍ സര്‍വിസ് നടത്താതെ ഗ്രൗണ്ടിലൊതുക്കിയ നഷ്ടം നികത്താനാണത്രേ ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തിയത്. നിരക്ക് കൂട്ടിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലെടുക്കുന്ന മലയാളികളാണ് പെട്ടുപോയത്. കൊവിഡ് രണ്ടാംതരംഗത്തിന് ശേഷം വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിതനിരക്ക് കുറച്ചുകാലം കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൊച്ചി-കുവൈത്ത് റൂട്ടിലാണ്. ടിക്കറ്റിന് 1,05,100 മുതല്‍ 2,18,500 രൂപ വരെ. കൊച്ചി-റിയാദ് വിമാന ടിക്കറ്റിന് 1,98,400 രൂപയും. രണ്ടാംതരംഗത്തിന് മുമ്പ് എത്തിയ നിരവധി പ്രവാസികള്‍ നാട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. കൂടാതെ വിവിധ രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ ജീവനക്കാരെ വിദേശ സ്ഥാപനങ്ങള്‍ തിരിച്ചുവിളിക്കാനും തുടങ്ങി.
കൊവിഡ് പൊട്ടിപ്പുറപ്പെത്തിനുപിന്നാലെ ചില എയര്‍ലൈനുകള്‍ സീറ്റുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഇതും ടിക്കറ്റ് നിരക്ക് കുതിച്ചുയരാന്‍ കാരണമായി. നാട്ടില്‍ അകപ്പെട്ട് വിസാ കാലാവധി തീരുന്നതിനു മുമ്പ് ഗള്‍ഫിലെത്തേണ്ട പാവപ്പെട്ട പ്രവാസികളാണ് ടിക്കറ്റ് നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് ദുരിതത്തിലായത്. പ്രവാസികളുടെ മടക്കയാത്രാ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണാറയി വിജയന്‍ കേന്ദ്രത്തിന് നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍ കേന്ദ്രം മറുപടി നല്‍കുകയോ വിമാനക്കമ്പനികളുടെ നടപടിയില്‍ ഇടപെടുകയോ ചെയ്തില്ല. ഇതേ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ വേണു രാജാമണിയോട് തുടര്‍ ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം വേണു രാജാമണി വിദേശകാര്യ മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. കേരളത്തില്‍ നിന്നുള്ള ടിക്കറ്റിനു മാത്രമാണ് വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."