അബുദാബിയില്‍ ജോലിക്കിടെ വൈദ്യുത ബോക്സ് പൊട്ടിത്തെറിച്ച് പരുക്കേറ്റയാള്‍ക്ക് 1.35 കോടി രൂപ നല്കാന് വിധി
അബുദാബി: ജോലിക്കിടെ വൈദ്യുത ബോക്സ് പൊട്ടിത്തെറിച്ച് പരിക്കേറ്റ വെല്‍ഡിങ് തൊഴിലാളിക്ക് കമ്പനിയും മേലുദ്യോഗസ്ഥനായ എഞ്ചിനീയറും ചേര്‍ന്ന് ആറ് ലക്ഷം ദിര്‍ഹം (1.35 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്കാന് അബുദാബി പ്രാഥമിക കോടതി വിധിച്ചു.
ജോലിക്കിടെ ഒരു ഇലക്ട്രിസിറ്റി ബോക്സ് തുറന്ന് പരിശോധിക്കാന്‍ എഞ്ചിനീയര്‍ ആവശ്യപ്പെട്ടുവെന്നും ഈ സമയം ബോക്സിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നില്ലെന്നും തൊഴിലാളി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരിശോധിക്കുന്നതിനിടെ ബോക്സ് പൊട്ടിത്തെറിച്ച് മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. തെളിവായി ഫോറന്‍സിക് റിപ്പോര്‍ട്ടും യുവാവ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും എഞ്ചിനീയറില്‍ നിന്നും 30 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നും പണം നല്കുന്ന ദിവസം വരെ 12 ശതമാനം പലിശയും നല്‍കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."