HOME
DETAILS
MAL
വിധി കേള്‍ക്കാന്‍ നില്‍ക്കാതെ മദ്യപിക്കാന്‍ പോയി; കൊലക്കേസ് പ്രതിക്ക് പതിനേഴര വര്‍ഷം കഠിനതടവ്
backup
November 30 2023 | 10:11 AM
വിധി കേള്‍ക്കാന്‍ നില്‍ക്കാതെ മദ്യപിക്കാന്‍ പോയി; കൊലക്കേസ് പ്രതിക്ക് പതിനേഴര വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: കൊലക്കേസില്‍ വിധി പറയുന്ന ദിവസം മുങ്ങിയ പ്രതിക്ക് ഒടുവില്‍ പതിനേഴര വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. പോത്തന്‍കോടു കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി ബൈജുവിനെയാണ് (40) കോടതി ശിക്ഷിച്ചത്.
മംഗലപുരത്തെ വ്യാപാരി കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹിമിനെ (64) 2022 ജൂണ്‍ 17 നു വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. വിധി പറയാനിരിക്കെയാണ് ബൈജു മുങ്ങിയത്. അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയെന്നായിരുന്നു കോടതിയില്‍ അഭിഭാഷകന് അറിയിച്ചത്.
അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ ബൈജുവിന്റെ വീട്ടിലെത്തിയ പൊലിസ് കണ്ടത് മദ്യപിച്ച് ഫിറ്റായ പ്രതിയെയാണ്. തുടര്‍ന്ന് മംഗലാപുരം പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."