മോന്സന് ഭൂമി തട്ടിപ്പ് കേസിലും പ്രതി;പാലാ സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത് ഒരു കോടി 72 ലക്ഷം രൂപ,കൂടുതല്‍ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: പുരാവസ്തു ഇടപാടില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കല്‍ ഭൂമി തട്ടിപ്പ് കേസിലും പ്രതി. വയനാട് ബീനാച്ചി എസ്റ്റേറ്റില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവ് ശ്രീധരനെ വഞ്ചിച്ചെന്നാണ് കേസ്. ഒരു കോടി 72 ലക്ഷം മോണ്സണ് തട്ടിയെടുത്തെന്ന് രാജീവ് ശ്രീധരന് പറഞ്ഞു. മോന്‍സന്റെ സഹായി ജോഷിയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.
50 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് 14 കാറുകളും തട്ടിയെടുത്തതായും പരാതി നല്കി. രണ്ട് കേസിലും ക്രൈംബ്രാഞ്ച് മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോന്‍സണെതിരെ ഒരു ആശാരി കൂടി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയാണ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്. വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ 3 പ്രതിമകള്‍ മോന്സണ് നല്കി.
80 ലക്ഷം രൂപക്കായിരുന്നു കരാറെങ്കിലും 7.3 ലക്ഷമാണ് തനിക്ക് ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ നിജസ്ഥിതി ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. അതേസമയം മോന്‍സണെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടക്കുന്ന വിവരം ഡി.വൈ.എസ്.പി ചോര്‍ത്തി നല്‍കിയെന്ന് പരാതിക്കാര്‍ ആരോപിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രാജ്മോഹനാണ് വിവരങ്ങള്‍ മോന്സണ് ചോര്‍ത്തി നല്‍കിയത്. ഡി.വൈ.എസ്.പിയും മോന്‍സണും തമ്മിലുള്ള ഫോണ്‍ സംഭാഷണം പരാതിക്കാര്‍ പുറത്തുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."