HOME
DETAILS
MAL
ഷുക്കൂര്‍ വധക്കേസിലെ ഇടപെടല്‍; കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച അഭിഭാഷകനെതിരെ കേസ്
backup
December 31 2022 | 08:12 AM
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അരോപണമുന്നയിച്ച അഭിഭാഷകനെതിരെ കേസെടുത്തു. മുസ് ലിം ലീഗിന്റെ അഭിഭാഷക സംഘടനയുടെ പരാതിയിലാണ് കേസെടുത്തത്. ഐ പി സി 153 വകുപ്പ് പ്രകാരമാണ് തലശ്ശേരി പൊലീസ് കേസ് എടുത്തത്.
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരായ കൊലക്കുറ്റം ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നായിരുന്നു അഭിഭാഷകനായ ടി.പി ഹരീന്ദ്രന്റെ ആരോപണം. അന്നത്തെ എസ്!പിയെ കുഞ്ഞാലിക്കുട്ടി സ്വാധീനിച്ച് ദുര്‍ബല വകുപ്പ് മാത്രം ചുമത്തി ജയരാജനെ രക്ഷിച്ചെന്നാണ് ഹരീന്ദ്രന്‍ ആരോപിച്ചത്.
ആരോപണം തെറ്റെന്ന് ഷുക്കൂര്‍ വധക്കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി സുകുമാരന്‍ തന്നെ പറഞ്ഞിരുന്നു. ഒരു ഘട്ടത്തിലും ഹരീന്ദ്രനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."