HOME
DETAILS
MAL
പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി കേന്ദ്രം; കൂടുതലറിയാം
backup
December 31 2022 | 10:12 AM
പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. 2023 ജനുവരി 1 മുതല്‍ ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനമായി വര്‍ധിപ്പിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പലിശ നിരക്കുകളും പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ സ്കീമായ സുകന്യ സമൃദ്ധിയുടേയും പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടില്ല.
മുതിര്‍ന്ന പൗരന്മാര്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഉള്‍പ്പെടെയാണ് വര്‍ധിപ്പിക്കുക. പലിശ നിരക്കുകള്‍ 7.6 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി വര്‍ധിക്കും. 1 മുതല്‍ 5 വര്‍ഷം വരെയുള്ള പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് സ്കീമുകളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ ഉയരും. പ്രതിമാസ വരുമാന പദ്ധതി പലിശ നിരക്കുകള്‍ 6.7 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി ഉയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."