ഉമര്‍ ഖാലിദ് തിഹാര്‍ ജയിലിലേക്ക് മടങ്ങി
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ 2020ല്‍ നടന്ന കലാപക്കേസിലെ പ്രതിയായ ആക്ടിവിസ്റ്റും ജെഎന്‍യു മുന്‍ വിദ്യാര്‍ഥിയുമായ ഉമര്‍ ഖാലിദ് ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ തിഹാര്‍ ജയിലിലേക്ക് മടങ്ങി. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
ഡിസംബര്‍ 23ന് ഡല്‍ഹി കോടതി ഏഴ് ദിവസത്തേക്ക് ഖാലിദിനെ ജയില്‍ മോചിതനാക്കിയിരുന്നു. ഡിസംബര്‍ 30ന് കീഴടങ്ങാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഉമര്‍ ഖാലിദിന്റെ പിതാവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം മകന്‍ ജയിലിലേക്ക് മടങ്ങിയെന്ന് അദ്ദേഹം അറിയിച്ചു.
#UmarKhalid has gone back to prison after attending his sister’s wedding. We got a glimpse of the life Umar deserves, spending time with family and friends. Now we wait and hope for justice to prevail. pic.twitter.com/2iKyJaHDFV
— Ilyas SQR (@Dr_SQRIlyas) December 31, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."