HOME
DETAILS

കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; റീ കൗണ്ടിങ് ഇന്ന്

  
backup
December 02, 2023 | 2:41 AM

kerala-verma-college-union-election-recounting-is-today

കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; റീ കൗണ്ടിങ് ഇന്ന്

തൃശ്ശൂര്‍: കേരള വര്‍മ്മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന്. രാവിലെ 9 മണിയോടെ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ വെച്ചാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന് ചൂണ്ടിക്കാണിച്ച് കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ്. ശ്രീകുട്ടന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് റീ കൗണ്ടിങ് നടക്കുന്നത്. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തും.

വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു കെ.എസ്.യുവിന്റെ ആവശ്യം. ഹരജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

നവംബര്‍ ഒന്നിനായിരുന്നു കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണയപ്പോള്‍ ശ്രീക്കുട്ടന് 896 വോട്ടും, എസ്.എഫ്.ഐ സ്ഥാനാര്‍ഥി അനിരുദ്ധന്895 വോട്ടുമാണ് ലഭിച്ചത്. തുടര്‍ന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് റീ കൗണ്ടിങ് നടത്തി അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് എസ്.എഫ്.ഐ സ്ഥാനാര്‍ഥി വിജയിച്ചതെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീക്കുട്ടന്‍ ഹരജി നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago