യുഎഇയില്‍ ഇന്നും നല്ല ചൂട് തന്നെ; താപനില 46 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് | UAE Temperature
അബൂദബി: യുഎഇയില്‍ വാരാന്ത്യം വരെ കനത്ത വേനല്‍ച്ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. ഇന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില ലിവയില്‍ 46 ഡിഗ്രി ആയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. അല്‍ ഐനില്‍ 45 ഡിഗ്രി വരെ രേഖപ്പെടും. തീരദേശ നഗരങ്ങളില്‍ താരതമ്യേന ചൂട് കുറവായിരിക്കുമെങ്കിലും ഉയര്‍ന്ന താപനില തുടരും. അബൂദബിയില്‍ 42, ദുബൈയില്‍ 40, ഷാര്‍ജയില്‍ 42 വരെ താപനില ഉയരുമെന്നാണ് പ്രവചനം.
കിഴക്കന്‍ മേഖലകളില്‍ രാവിലെ നേരിയ മേഘസാന്നിധ്യമുണ്ടാകുമെന്നും തുടര്‍ന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥ തുടരുമെന്നും എന്‍.സി.എം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റ് പിന്നീട് തെക്കുകിഴക്കന്‍ ദിശയിലേക്ക് മാറും. ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം 30 കിലോമീറ്റര്‍ വരെ എത്താനിടയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ ഉള്‍ക്കടലിലും കടല്‍ പൊതുവെ ശാന്തമായിരിക്കുമെന്നാണ് പ്രവചനം.
നാളെയും സമാനമായ കാലാവസ്ഥ തുടരുമെന്നും താപനിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ കാറ്റിന്റെ ശക്തി നേരിയ തോതില്‍ വര്‍ധിക്കാനാണ് സാധ്യത. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുകയും ചിലയിടങ്ങളില്‍ 35 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റടിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥ തുടരുമെന്നും കടല്‍ നേരിയതോ മിതമായ പ്രക്ഷുബ്ധതയോടെയോ ആയിരിക്കുമെന്നും എന്‍.സി.എം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."