കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയേറ്റം
ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ തുടക്കം. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ടൂര്‍ണമെന്റിന് ഗ്ലാസ്‌ഗോ വേദിയാവുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ടൂര്‍ണമെന്റിന്റെ സമാപനം. സ്‌കോട്‌ലന്‍ഡ് ഇത് നാലാം തവണയാണ് ടൂര്‍ണമെന്റിന് ആതിഥേയരാവുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണശേഷം നടക്കുന്ന ആദ്യത്തെ ഗെയിംസായും ഇത് അറിയപ്പെടും.
കോമണ്‍വെല്‍ത്തിന്റെ അധ്യക്ഷനായി ചാള്‍സ് രാജാവ് ചുമതലയേറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഗെയിംസുമാണിത്. 2022ല്‍ ആസ്‌ത്രേലിയയിലെ വിക്ടോറിയ ഗെയിംസിന് ഇത്തവണ ആതിഥേയരാവുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഭീമമായ ചെലവിനെ തുടര്‍ന്ന് പിന്‍മാറിയിരുന്നു. പിന്നീട് അനിശ്ചിതത്വങ്ങള്‍ നിരവധി വന്ന ശേഷം അതിനെയെല്ലാം മറികടന്നാണ് ഇപ്പോള്‍ ഗ്ലാസ്‌ഗോ ടൂര്‍ണമെന്റിന് ആതിഥേയരാവുന്നത്. അതേസമയം 13 ഇനങ്ങളിലായി 126 താരങ്ങളാണ് ഇന്ത്യക്കായി കളത്തില്‍ ഇറങ്ങുന്നത്.
ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് ഈ ടൂര്‍ണമെന്റിനെ കാണുന്നത്. അടുത്ത മാസം നടക്കുന്ന ഏഷ്യന്‍ ഗെയിംസും, 2028ലെ ഒളിംപിക്‌സിനും മുന്നോടിയായിട്ടുള്ള ഒരുങ്ങാനും, മികവ് പ്രകടിപ്പിക്കാനും ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് സഹായിക്കും. 2022ലെ ഗെയിംസില്‍ ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൊത്തം 61 മെഡലുകള്‍ ഇന്ത്യ വാരിയിരുന്നു. 22 സ്വര്‍ണം, 16 വെള്ളി, 23 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. ആദ്യ ദിനം തന്നെ ഇന്ത്യക്ക് മത്സരങ്ങളുണ്ട്. ലോണ്‍ ബോള്‍സിലാണ് തുടക്കം. ബിര്‍മിങ്ഹാം ഗെയിംസില്‍ ഇന്ത്യക്ക് ഓരോ സ്വര്‍ണവും വെള്ളിയും ഈ ഇവന്റില്‍ ലഭിച്ചിരുന്നു.
അത്‌ലറ്റിക്‌സ്, വെയ്റ്റ്‌ലിഫ്റ്റിങ്, ബോക്‌സിങ് എന്നിവയിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ആധിപത്യം പുലര്‍ത്തുമെന്നും പ്രതീക്ഷയുണ്ട്. എന്നാല്‍ പാകിസ്ഥാന്റെ അര്‍ഷാദ് നദീമിനെ മറികടക്കുക ഏറെ വെല്ലുവിളിയുയര്‍ത്തുന്നതായിരിക്കും. ലോങ് ജംപില്‍ മുരളി ശ്രീശങ്കര്‍, ട്രിപ്പിള്‍ ജംപര്‍ പ്രവീണ്‍ ചിത്രവേല്‍, ദീര്‍ഘദൂര ഓട്ടത്തില്‍ ഗുല്‍വീര്‍ സിങ്ങും എന്നിവരും പ്രതീക്ഷകളാണ്. ശ്രീശങ്കര്‍ കാലിലെ പരുക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ശേഷം മികച്ച ഫോമിലാണ്. ഇന്റര്‍ സ്‌റ്റേറ്റ് മീറ്റില്‍ 8.38 മീറ്റര്‍ ചാടി കരുത്തുതെളിയിച്ച ശ്രീശങ്കര്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. ഹൈജംപില്‍ സര്‍വേശ് കുശാരെയിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.
വെയ്റ്റ്‌ലിഫ്റ്റിങ്ങില്‍ ഒളിംപ്യന്‍ മീരാഭായ് ചാനു 48 കിലോ വിഭാഗത്തില്‍ ഫേവറിറ്റാണ.് ബിന്ദ്യാറാണി ദേവി, ജ്ഞാനേശ്വരി യാദവ് എന്നിവരും പ്രതീക്ഷകളാണ്. ബോക്‌സിങ്ങില്‍ ഒളിംപിക് ജേതാവ് ലവ്‌ലിന ബോര്‍ഗോഹെയിന്‍, ലോക ചാംപ്യന്‍ ജാസ്മിന്‍ ലമ്പോറിയ എന്നിവരാണ് വന്‍ പ്രതീക്ഷകള്‍. സാക്ഷി ചൗധരിയും പ്രീതി പവാറും അതുപോലെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നു. ജൂഡോയില്‍ തൂലിക മാന്‍, ലോണ്‍ ബോള്‍സ് സ്‌ക്വാഡ്, പാരാ അത്‌ലറ്റിക്‌സില്‍ സോമന്‍ റാണ എന്നിവരും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."