HOME
DETAILS

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്

  
backup
December 02, 2023 | 5:42 AM

kollam-child-abduction-case-youtuber-anupama-pathman-arrested

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ അനുപമ(20) യൂട്യൂബ് താരം. 5 ലക്ഷം പേരാണ് 'അനുപമ പത്മന്‍' എന്ന യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. 381 വീഡിയോകള്‍ അപ്ലോഡ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്‌സാണുള്ളത്. ഹോളിവുഡ് താരങ്ങളുടേയും സെലിബ്രിറ്റികളുടേയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോസും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം.

ഇന്‍സ്റ്റഗ്രാമിലും അനുപമയ്ക്ക് ഫോളോവേഴ്‌സുണ്ട്. 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും അനുപമയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലുണ്ട്. അനുപമ പരിചരിക്കുന്ന നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ കവിതാരാജില്‍ കെ.ആര്‍ പത്മകുമാറിന്റെയും എം.ആര്‍ അനിതകുമാരിയുടേയും മകളാണ് അനുപമ. കേരള അതിര്‍ത്തിയോടുചേര്‍ന്ന് തമിഴ്‌നാടിടിലെ പുളിയറയില്‍ നിന്നാണ് അനുപമ ഉള്‍പ്പെടെയുള്ളവരെ കൊല്ലം പൊലിസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. അനുപമയ്ക്ക് നഴ്‌സിങ് പ്രവേശനത്തിന് നല്‍കിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്നാണ് പത്മകുമാര്‍ ആദ്യം നല്‍കിയ മൊഴി. പിന്നീട് ഇത് മാറ്റിപറഞ്ഞതായാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാൾ വോട്ടർപട്ടിക പുതുക്കൽ ജഡ്ജിമാരുടെ നിരീക്ഷണത്തിൽ; അസാധാരണ നടപടിയുമായി സുപ്രീം കോടതി

National
  •  9 minutes ago
No Image

ഫ്രീലാൻസ് വിസയുമായി കുവൈത്ത്; വിസ കച്ചവടത്തിന് പൂട്ടിടും, പ്രവാസികൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാം

Kuwait
  •  10 minutes ago
No Image

ഐസിസിക്ക് പിഴച്ചോ? 2026 ലോകകപ്പിലെ 'സൂപ്പർ 8' ഫോർമാറ്റിനെതിരെ പ്രതിഷേധം ശക്തം

Cricket
  •  23 minutes ago
No Image

അറബ് ലോകത്തെ അമ്പരപ്പിച്ച് യുഎഇ; വിക്ഷേപണത്തിന് 2 മിനിറ്റ് മുൻപും മാറ്റിയെഴുതിയ കോഡ്! ആദ്യ തദ്ദേശീയ റോക്കറ്റിന് പിന്നിലെ 'ത്രില്ലർ' കഥ

uae
  •  32 minutes ago
No Image

സഖ്യത്തിനായി ബിജെപി വിജയ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തി; വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലെന്ന് ടിവികെ

National
  •  an hour ago
No Image

ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ

Kerala
  •  an hour ago
No Image

വിവാഹവാഗ്ദാനം നൽകി പീഡനം: തൃശ്ശൂരിൽ ഇൻസ്റ്റാ ഇൻഫ്ലുവൻസർ പിടിയിൽ; ഇരയായത് 15-ഓളം യുവതികൾ

crime
  •  an hour ago
No Image

കൂടെയുണ്ടാകുമെന്ന് പറഞ്ഞു, പക്ഷേ ഞാൻ ഇന്നും തെരുവിൽ; ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഹർഷിന

Kerala
  •  an hour ago
No Image

'ഒരു തവണ ഫോൺ വിളിച്ചതല്ലാതെ പിന്നീട് ഒരു അന്വേഷണവും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല'; വയനാട് ചികിത്സാ പിഴവിൽ ആരോഗ്യമന്ത്രിക്കെതിരെ യുവതി

Kerala
  •  2 hours ago
No Image

ടി20-യിൽ 6 ലോകകപ്പുകൾ നയിച്ച ധോണിയോ, 2 കിരീടങ്ങൾ നേടിയ സമിയോ? പക്ഷേ ഇവരെ മറികടന്ന രോഹിത്തോ? റെക്കോർഡുകൾ പറയുന്ന സത്യം ഇതാ

Cricket
  •  2 hours ago