HOME
DETAILS
MAL
മക്കയിൽ മലയാളി കുഴഞ്ഞ് വീണു മരിച്ചു
backup
September 30 2021 | 11:09 AM
മക്ക: മക്കയിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് കുറ്റിയാടി സ്വദേശി കരിങ്ങംവീട്ടിൽ അജ്‌മൽ (34 ) ആണെന്ന് കഫ്ത്തീരിയയിൽ കുഴഞ്ഞു വീണ് മരിച്ചത്. ഒന്നര വർഷം മുമ്പ് നാട്ടിൽ നിന്നും വന്ന അജ്മൽ ചെറിയ കുട്ടിയെ കാണാൻ വേണ്ടി നാട്ടിൽ പോവാനുള്ള ഒരുക്കത്തിലായിരുന്നു.
പിതാവ്: മൊയ്‌ദു, മാതാവ്: ആസിയ. മക്കയിൽ ജോലി ചെയ്യുന്ന അജ്നാസ് സഹോദരനാണ്. മറ്റു സഹോദരങ്ങൾ: അഫീദ, ഹൈജാസ്. അജ്മലിന് ഭാര്യയും ആറു മാസമായ ഒരു കുട്ടിയും ഉൾപ്പെടെ മൂന്ന് മക്കൾ ഉണ്ട്.
മൃദദേഹം മക്കയിലെ ഹിറാ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."