ജിംനി തണ്ടര്‍ എഡിഷന് 2 ലക്ഷം രൂപ വരെ വിലക്കുറവ്; ഓഫര്‍ അവസാനിക്കുക ഈ ദിവസം
മാരുതി സുസുക്കി തങ്ങളുടെ തണ്ടര്‍ എഡിഷന്‍ ജിംനിക്ക് രണ്ട് ലക്ഷം രൂപ വരെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.10.74 ലക്ഷം മുതല്‍ 14.05 ലക്ഷം രൂപ വരെയാണ് തണ്ടര്‍ എഡിഷന്‍ മോഡലിന് എക്‌സ്‌ഷോറൂം വില. ഓഫര്‍ കാലയളവില്‍ വാഹനത്തിന്റെ ബേസ് വേരിയന്റാണ് രണ്ട് ലക്ഷം രൂപവരെ വിലക്കുറവില്‍ ലഭിക്കുക.
മുന്‍ബംബര്‍ ഗാര്‍ണിഷ്, മുന്‍ സ്‌കിഡ് പ്ലേറ്റ്, ഡോര്‍ ക്ലാഡിങ്, ഡോര്‍ വൈസര്‍, ഡോര്‍ സില്‍ഗാര്‍ഡ്, ഓആര്‍വിഎം ഗാര്‍ണിഷ്, മുന്‍–പിന്‍ ഫെന്‍ഡര്‍ ഗാര്‍ണിഷുകള്‍, ഹുഡ് പെയിന്റഡ് ഗാര്‍ണിഷ്, ഗ്രിപ് കവര്‍, ഓഫ് റോ!ഡര്‍ ഡ്യുവല്‍ സ്‌ട്രോക് ഫിനിഷ്, ടാന്‍ സ്റ്റിയറിങ് വില്‍, ബോഡി ഗ്രാഫിക്‌സ്,ഡിസൈനര്‍ മാറ്റ്, ഇന്റീരിയര്‍ സ്‌റ്റൈലിങ് കിറ്റ് തുടങ്ങിയ തണ്ടര്‍ എഡിഷന്‍ പാക്കേജിലുണ്ട്.
വാഹനത്തിന്റെ 5 ഡോര്‍ വേരിയന്റിന് 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് കരുത്ത് പകരുന്നത്.മാനുവല്‍ വേരിയന്റിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ഫോര്‍വീല്‍ ഡ്രൈവ് ഹൈ, ഫോര്‍വീല്‍ ഡ്രൈവ് ലോ എന്നിങ്ങനെ രണ്ട് മോഡുകളിലാണ് വാഹനം ഓടിക്കാന്‍ സാധിക്കുന്നത്.
Content Highlights: Maruti Jimny Thunder Edition launched in India
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."