'ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ല, സത്യം ഒരുനാള്‍ ഉയിര്‍ത്തെഴുനേല്‍ക്കും': സുപ്രിംകോടതി വിധിയില്‍ പ്രതികരിച്ച് കെ.ടി ജലീല്‍
തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ സംസ്ഥാന ലോകായുക്ത ഉത്തരവും ഹൈക്കോടതി വിധിയും സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയ നടപടിയില്‍ പ്രതികരിച്ച് കെ.ടി ജലീല്‍.
തന്നെ കേള്‍ക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസില്‍ വിധി പറഞ്ഞതെന്നും അതുകൊണ്ട് എനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജി സമര്‍പ്പിച്ചത്. തന്റെ രാജിയോടെ ലോകായുക്ത വിധി നടപ്പിലായിക്കഴിഞ്ഞെന്നും അതിനാല്‍ തന്നെ പ്രസ്തുത വിധിയില്‍ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു.
ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ല. സത്യം ഒരുനാള്‍ ഉയിര്‍ത്തെഴുനേല്‍ക്കുക തന്നെ ചെയ്യുമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലോകായുക്ത വിധിയില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രിം കോടതി ഇന്ന് വ്യക്തമാക്കിയത്. ലോകായുക്ത കണ്ടെത്തല്‍ ശരിയെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു.
അപേക്ഷ സ്വീകരിക്കാതെയുള്ള ബന്ധു നിയമനമാണ് നടന്നിരിക്കുന്നത്. അപേക്ഷ ക്ഷണിക്കാതെയുള്ള ബന്ധു നിയമനം ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാന ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ ഇടപെടാനാകില്ലെന്നും ഹരജി തള്ളുകയാണെന്നും നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തള്ളുന്ന സാഹചര്യത്തില്‍ ഹരജി പിന്‍വലിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ജലീലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹരജി പിന്‍വലിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."