HOME
DETAILS

വിനോദ സഞ്ചാര മേഖലയിലെ വര്‍ധിച്ച് വരുന്ന കരിയര്‍ സാധ്യതകള്‍; 'പഠിക്കാം ട്രാവല്‍ ആന്‍ഡ് ടൂറിസം'

  
backup
December 04 2023 | 03:12 AM

career-opportunities-in-the-tourism-sector-study-travel-and-tourism-courses

വിനോദ സഞ്ചാര മേഖലയിലെ വര്‍ധിച്ച് വരുന്ന കരിയര്‍ സാധ്യതകള്‍; 'പഠിക്കാം ട്രാവല്‍ ആന്‍ഡ് ടൂറിസം'

വിനോദടൂറിസം, രാജ്യാന്തര ടൂറിസം, വന്യജീവി ടൂറിസം, മെഡിക്കല്‍ ടൂറിസം, ഇക്കോ ടൂറിസം, ബീച്ച് ടൂറിസം, ഇവന്റ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, കാര്‍ഗോ തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യയിലും വിദേശത്തുമായി മികച്ച അവസരങ്ങളുണ്ട്. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ വിവിധ പ്രോഗ്രാമുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ട്രാവല്‍ എക്‌സിക്യൂട്ടീവ്, ടൂര്‍ ഗൈഡ്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മാനേജര്‍, ട്രാവല്‍ കണ്‍സള്‍ട്ടന്റ്, ട്രാവല്‍ ആന്‍ഡ് മീറ്റിംഗ് കോഡിനേറ്റര്‍, ട്രാവല്‍ കൗണ്‍സിലര്‍, ട്രാവല്‍ അഗ്രഗേറ്റര്‍, അക്കമഡേഷന്‍ സര്‍വിസ് മാനേജര്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് മാനേജര്‍, ഇവന്റ് പ്ലാനര്‍ , ടൂറിസം മാര്‍ക്കറ്റിങ് മാനേജര്‍, ട്രാവല്‍ റൈറ്റര്‍, എയര്‍ ലൈന്‍ സ്റ്റാഫ് / ഗ്രൗണ്ട് സ്റ്റാഫ്, ഹോട്ടല്‍ മാനേജര്‍, വിസ കണ്‍സള്‍ട്ടന്റ്, ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ തുടങ്ങി നിരവധി തസ്തികകളില്‍ ജോലി സാധ്യതകളുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ പൊതുവെ കുറവാണെങ്കിലും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, കെ.ടി.ഡി. സി, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ബിരുദദാരികള്‍ക്ക് അവസരമുണ്ട്. ഹോം സ്റ്റേ, ടെന്റ് അക്കമഡേഷന്‍, ട്രാവല്‍ ഏജന്‍സി, കാര്‍ റെന്റല്‍, ടൂര്‍ ഓപറേറ്റിങ് കമ്പനി തുടങ്ങിയ സംരംഭങ്ങള്‍ സ്വന്തമായി തുടങ്ങുവാനും സാധ്യത കളുണ്ട് .

പഠന സാധ്യതകള്‍ നിരവധി
വിനോദസഞ്ചാര മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുവാനും ആ മേഖലകളില്‍ ജോലി ചെയ്യാന്‍ വേണ്ട അറിവും നൈപുണികളും ആര്‍ജ്ജിക്കാനും സഹായിക്കുന്ന നിരവധി ഡിപ്ലോമ, ഡിഗ്രി, പി.ജി, പി.ജി ഡിപ്ലോമ പ്രോഗ്രാമുകള്‍ ലഭ്യമാണ്. ചില സ്ഥാപനങ്ങളില്‍ ഗവേഷണത്തിനും അവസരമുണ്ട്. വിവിധ പ്രോഗ്രാമുകള്‍ നല്‍കുന്ന പ്രമുഖ സ്ഥാപനങ്ങളെ പരിചയപ്പെടാം.

ഐ.ഐ.ടി.ടി.എം ഗ്വാളിയോര്‍
ബിരുദ ബിരുദാനന്തര തലത്തില്‍ മികച്ച പ്രോഗ്രാമുകള്‍ നല്‍കുന്ന സ്ഥാപനമാണ് മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (IITTM). കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള ഈ സ്ഥാപനത്തില്‍ ബി.ബി.എ (ടൂറിസം ആന്‍ഡ് ട്രാവല്‍ ), എം.ബി.എ (ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് ) എന്നീ പ്രോഗ്രാമുകളുണ്ട് (ഗ്വാളിയോര്‍ , ഭുവനേശ്വര്‍, നെല്ലൂര്‍, നോയിഡ ക്യാംപസുകളില്‍). ഗോവ ക്യാംപസിലും എം.ബി.എ പ്രോഗ്രാം ലഭ്യമാണ്. അമര്‍കന്തക്കിലെ ഇന്ദിരാഗാന്ധി നാഷനല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി യുമായി സഹകരിച്ചാണ് പ്രോഗ്രാമുകള്‍ നടത്തുന്നത്. പ്രത്യേക പ്രവേശന പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. വെബ്‌സൈറ്റ്: www.iittm.ac.in.

കിറ്റ്‌സ് (KITTS )
ടൂറിസം രംഗത്ത് കേരളത്തിലെ മികച്ച സ്ഥാപനമാണ് തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (KITTS). സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്. തലശ്ശേരിയിലും മലയാറ്റൂരും (എറണാകുളം) സ്റ്റഡി സെന്ററുകളുണ്ട്. വിവിധ സെന്ററുകളിലായി എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം), പി.ജി ഡിപ്ലോമ ഇന്‍ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ ടൂറിസം, ബി.കോം ട്രാവല്‍ ആന്‍ഡ് ടൂറിസം, ബി.ബി.എ ടൂറിസം മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് ഓപറേഷന്‍സ്, ഡിപ്ലോമ ഇന്‍ മള്‍ട്ടി സ്‌കില്‍ഡ് ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് (പെണ്‍കുട്ടികള്‍ക്ക് മാത്രം), ഡിപ്ലോമ ഇന്‍ ഫ്രണ്ട് ഓഫിസ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് തുടങ്ങിയ പ്രോഗ്രാമുകളുണ്ട്. കൂടാതെ ചില അയാട്ട പ്രോഗ്രാമുകളും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ലഭ്യമാണ്. പ്രോഗ്രാമുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പിനും ഇവിടെ അവസരമുണ്ട്. പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭ്യമാണ്. വെബ്‌സൈറ്റ് : www.kittsedu.org

മറ്റു സ്ഥാപനങ്ങള്‍
ജാമിയ മില്ലിയ ഇസ്‌ലാമിയ, ഡല്‍ഹി സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ആന്ധ്ര പ്രദേശ് , ജമ്മു തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ബിരുദ പ്രോഗ്രാമുകളുണ്ട്. പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ഇന്ദിരാഗാന്ധി ട്രൈബല്‍ യൂനിവേഴ്‌സിറ്റി , കേരള, കര്‍ണാടക, തമിഴ്‌നാട്, ഹരിയാന കേന്ദ്ര സര്‍വകലാശാലകള്‍, മധുരൈ കാമരാജ് സര്‍വകലാശാല, ദേവി അഹല്യ സര്‍വകലാശാല ഇന്‍ഡോര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും ലഭ്യമാണ്.

ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിലും എം.ബി എ, ബി.ബി.എ അടക്കമുള്ള പ്രോഗ്രാമുകളുണ്ട്. കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത നിരവധി സ്ഥാപനങ്ങളില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ ബിരുദ, ബിരുദാനന്തര പഠനത്തിന് അവസരങ്ങളുണ്ട്. ജി.പി.എം ഗവ. കോളജ് മഞ്ചേശ്വരം, സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് വയനാട്, സെന്റ് തോമസ് കോളജ് റാന്നി, മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരം, എസ്.എന്‍ കോളജ് കുമരകം, എം.ഇ.എസ് അസ്മാബി കോളജ് കൊടുങ്ങല്ലൂര്‍, നിര്‍മല കോളജ് മൂവാറ്റുപുഴ, എം.ഇ.എസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പൊന്നാനി, പ്രൊവിഡന്‍സ് വിമന്‍സ് കോളജ് മലാപ്പറമ്പ്, ജെ.ഡി.ടി ഇസ്‌ലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വെള്ളിമാടുകുന്ന്, ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് നരിക്കുനി തുടങ്ങിയവ ഉദാഹരണങ്ങളാണ്.

അയാട്ട പ്രോഗ്രാമുകള്‍
എയര്‍ലൈന്‍ വ്യവസായവുമായി ബന്ധപ്പെട്ട സമസ്ത കാര്യങ്ങളിലും മാനദണ്ഡങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് അയാട്ട (IATA : International Air Transport Association). മുന്നൂറോളം എയര്‍ലൈനുകള്‍ ഇതില്‍ പങ്കാളികളാണ്. ട്രാവല്‍ പ്രൊഫഷണലാകാനുള്ള പരിശീലനവും അയാട്ട നല്‍കുന്നുണ്ട് . www.iata.org എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകളുടെ വിശദ വിവരങ്ങളറിയാം. അയാട്ടയുടെ അംഗീകൃത സ്ഥാപനങ്ങള്‍ മനസ്സിലാക്കി, വിവിധ പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കിയാല്‍ എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങിയ മേഖലകളില്‍ മികച്ച ജോലി സാധ്യതകളുണ്ട്.

പി.കെ അൻവർ മുട്ടാഞ്ചേരി
കരിയർ വിദഗ്ധൻ [email protected]



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago