HOME
DETAILS
MAL
സഊദിയിൽ മലയാളി നഴ്സ് മരിച്ചു
backup
December 04 2023 | 05:12 AM
ദമാം: സഊദി അറേബ്യയിൽ മലയാളി നഴ്സ് താമസസ്ഥലത്ത് മരിച്ചു. എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കൽ ജോസ് വർഗീസിന്റെയും മേരിക്കുട്ടിയുടെയും മകൾ റിന്റുമോൾ (28) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. കിഴക്കൻ സഊദിയിലെ ഹഫർ അൽ ബാത്തിനിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
ജോലി കഴിഞ്ഞശേഷം മുറിയിലെത്തിയ റിന്റു ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടതെന്ന് കൂടെയുള്ളവർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ റിന്റുമോൾ കഴിഞ്ഞ മാസം 13ന് ആണ് മടങ്ങിയെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്. സഹോദരൻ: റോബിൻ ജോസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."