കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത് ഉടൻ പുനരാരംഭിക്കും
Family visa issuance in Kuwait will resume soon
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് കുടുംബ വിസ നൽകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ തന്നെ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിൽ നിന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി പാർലമെന്റ് അംഗം അബ്ദുൽ വഹാബ് അൽ ഈസ വ്യക്തമാക്കി. കുവൈത്ത് പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പ്രസ്ഥാവിച്ചത്. വിദേശികളുടെ പുതിയ താമസ നിയമം അടുത്ത സമ്മേളനത്തിൽ അവതരിപ്പിച്ചു അംഗീകാരം ലഭിച്ച ശേഷം വിദേശികൾക്ക് കുടുംബ വിസ നൽകുന്നത് പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഇതോടെ രാജ്യത്തെ റിയാൽ എസ്റ്റേറ്റ് മേഖല വീണ്ടും സമ്പുഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പാർലമെന്റിലെ ബിസിനസ് എൻവയോൺമെന്റ് ഇംപ്രൂവ്‌മെന്റ് കമ്മിറ്റി ചെയർമാൻ കൂടിയായ എം പി പറഞ്ഞു.
2021 ജൂൺ മാസത്തിലാണ് രാജ്യത്ത് വിദേശികൾക്ക് കുടുംബ വിസ നൽകുന്നത് നിർത്തി വെച്ചത്. കുവൈത്തിൽ ഡോക്ടർമാർ, നഴ്‌സുമാർ യൂണിവേഴ്സിറ്റി പ്രൊഫസർമാർ, നിയമോപദേശകർ തുടങ്ങിയ തസ്തികകളിൽ ജോലിചെയ്യുന്ന വിദേശികൾക്ക് കുടുംബ വിസ അനുവദിക്കുവാൻ ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."