HOME
DETAILS
MAL
പൊയ് മുഖങ്ങള്‍
backup
October 10 2021 | 02:10 AM
എ.കെ അനില്‍കുമാര്‍
നീണ്ട മൗനം ഉറങ്ങുന്ന
തണുപ്പിന്റെ താഴ്വരയില്
വിരുന്നുവന്നു മയങ്ങുന്നു
ഒരുപറ്റം ഓര്മപ്പെയ്ത്തുകള്.
കാലം കരുതിവച്ച
മയില്‍പ്പീലി ശലഭങ്ങള്‍
കിനാവിന്റെ നൂലേണിയില്‍
ചിറകനക്കമില്ലാതുറങ്ങുന്നു.
നരച്ച ആകാശക്കടവിലേതോ
വിരല്‍സ്പര്‍ശം കൊതിച്ചു
കാത്തുകാത്തു മയങ്ങുന്നു
ഏകാന്തമാം കടത്തുവള്ളം.
നിരന്നുനിന്നു മടുത്തു
കണ്പോള കെട്ടണയുന്നു
മഞ്ഞിന് കൂടാരക്കെട്ടിലെ
മിന്നാമിന്നി നോട്ടങ്ങള്‍.
ഒടുവിലൊടുക്കത്തെയുറക്കം
മുറിഞ്ഞ പേക്കിനാവഗ്നികള്
ക്കുള്ളില് ചിതയൊരുക്കുന്നു
ഇന്നലെകളുടെ പൊയ്മുഖങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."