വീണ്ടും മാതൃകയായി യുഎഇ; സന്നദ്ധ പ്രവർത്തകർ ഒറ്റദിനം ശേഖരിച്ചത് 10.5 ടൺ മാലിന്യം
വീണ്ടും മാതൃകയായി യുഎഇ; സന്നദ്ധ പ്രവർത്തകർ ഒറ്റദിനം ശേഖരിച്ചത് 10.5 ടൺ മാലിന്യം
ദുബൈ: ലോക കാലാവസ്ഥാ ഉച്ചകോടിക്ക് പിന്നാലെ കൂടുതൽ ശുദ്ധിയായി യുഎഇ. എമിറേറ്റ് എൻവയൺമെന്‍റൽ ഗ്രൂപ്പ് (ഇ.ഇ.ജി) രാജ്യത്തുടനീളം നടത്തിയ ശുദ്ധീകരണത്തോടെയാണ് യുഎഇയിലെ മാലിന്യമുക്തമാകുന്നത്. ‘ക്ലീൻ യുഎഇ’ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ ശുചീകരണ പ്രവർത്തനത്തിൽ ഒറ്റദിനം ശേഖരിച്ചത് 10.5 ടൺ മാലിന്യമാണ്. 7,327 സന്നദ്ധ പ്രവർത്തകരാണ് പ്രവർത്തി സംരക്ഷണത്തിന്റെ ഭാഗമായത്.
യുഎഇ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്‍റെ കീഴിൽ നടക്കുന്ന ‘ക്ലീൻ യുഎഇ’ ക്യാമ്പയിനിന്റെ 22ാം എഡിഷനാണ് ശനിയാഴ്ച സംഘടിപ്പിച്ചത്. ദുബൈ മുനിസിപ്പാലിറ്റി, സൈഹ് അൽ സലാം സംരക്ഷണ മേഖല മാനേജ്മെന്റ്, ദുബൈ ഇക്കണോമിക് ആൻഡ് ടൂറിസം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.
രാജ്യത്തെ ഏഴ് എമിറേറ്റുകളിലായാണ് ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചത്. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള വളന്‍റിയർമാരാണ് ശുചീകരണത്തിന് ചുക്കാൻ പിടിച്ചത്. വളന്‍റിയർമാർക്കായി പ്രത്യേക ടീഷർട്ടുകളും തൊപ്പിയും സമ്മാനിച്ചിരുന്നു. കൂടാതെ പുനരുപയോഗിക്കാവുന്ന കോട്ടൺ കൈയുറകളും ജൈവ വിഘടന സാധ്യമാകുന്ന പ്ലാസ്റ്റിക് ബാഗുകളും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."