HOME
DETAILS

സംകൃതപമഗരി, കിരികിരി ചെരുപ്പുമ്മല്‍, ഹഖാന കോന്‍ അമറാല്‍....അടുക്കള മുതല്‍ അന്താരാഷ്ട്ര വേദികള്‍ വരെ താളമിട്ട വി.എം കുട്ടിയുടെ പാട്ടുകള്‍

  
backup
October 13 2021 | 04:10 AM

kerala-vm-kutty2153234-2021

 

മാപ്പിളപ്പാട്ടിലെ സുല്‍ത്താന്‍ വി.എം കുട്ടി അരങ്ങൊഴിഞ്ഞിരിക്കുന്നു. നാട്ടിന്‍പുറങ്ങളിലെ ഇരുണ്ട അകത്തളങ്ങളിലും വേലിപ്പടര്‍പ്പുകളിലും മൂളിയിരുന്നൊരു പാട്ടു രൂപത്തെ ലോകത്തിന്റെ എല്ലാ മൂലകളിലുമെത്തിച്ച വി.എം കുട്ടി എന്ന മഹാനായ കലാകാരന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ സുല്‍ത്താനാണ്. ഇങ്ങ് കുഞ്ഞു കേരളത്തിന്റെ അടുക്കള കോലായ മുതല്‍ അന്താരാഷ്ട്ര വേദികള്‍ വരെ താളമിട്ട അനേകായിരം പാട്ടുകളുടെ നാഥന്‍.

''സംകൃത പമഗരി തങ്കത്തുംഗത്തധിംഗിണ തിംകൃത ധിമികിട മേളം'' നാല് പതിറ്റാണ്ടോടക്കുന്നു ഈ പാട്ട് ജന്മം കൊണ്ടിട്ട്. 1984 ല്‍ വാഴപ്പള്ളി മുഹമ്മദ് എഴുതിയ ഈ വരികള്‍ ഈണമിട്ട് വി.എം കുട്ടി തന്നെയാണ് പാടിയത്. പതിറ്റാണ്ടുകള്‍ക്കിപ്പുറേയും ഈ പാട്ട് കെട്ടാല്‍ ഒന്ന് താളം ചവിട്ടാത്തവരുണ്ടാവില്ല. അതേത് ഭാഷക്കാരായാലും അറിയാതെ ഒന്നാടിപ്പോവും തനുവും മനവും. മാപ്പിളപ്പാട്ടുകളും ഒപ്പനപ്പാട്ടുകളുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് പറന്നുനടന്നിരുന്ന വി.എം കുട്ടിയും സംഘവും ജനകീയ കലാവേദികളുടെ എക്കാലത്തെയും നിറമുള്ള ഓര്‍മയാണ്.

''ആറ്റുനോറ്റ് ഞാന്‍ കൊണ്ടോട്ടി നേര്‍ച്ച കാണാന്‍ പോയി'' ഒപ്പം പാടി നോക്കാത്തവരുണ്ടാകില്ല. പടപ്പുകള്‍ ചെയ്യുന്ന, ഹക്കാന കോനമറാല്‍, യാ ഇലാഹി ഇരു കരം നീട്ടി കരയുന്നേ, ഒട്ടേറെ ജാതിമതം, അന്നിരുപത്തൊന്നില്‍... ഇങ്ങനെ സംഗീതം നല്‍കുകയോ, ആലപിക്കുകയോ വരികള്‍ രചിക്കുകയോ ചെയ്ത് വി.എം കുട്ടി ജനമനസ്സില്‍ ഇടം നല്‍കിയ മാപ്പിളപ്പാട്ടുകള്‍ നിരവധിയാണ്. 'പടപ്പുകള്‍ ചെയ്യണ തെറ്റ്' എന്ന പാട്ടിനാണ് വി.എം. കുട്ടി ആദ്യമായി സംഗീതം നല്‍കിയത്. 'സംകൃത പമഗിരി', 'കിരി കിരി ചെരുപ്പുമ്മല്‍ അണഞ്ഞുള്ള പുതുനാരി...', 'ആമിന ബീവിക്കോമന മോനേ', തശ്‌രിഫും മുബാറക്കാദര, ഹസ്ബീ റബ്ബീ ജല്ലല്ലാ', 'മുല്ലപ്പൂ പൂവിലും പൂവായ ഫാത്തിമ', 'കൈതപ്പൂ മണത്താലും കദളിപ്പൂ നിറത്താലും', 'വരികയായ് ഞങ്ങള്‍ വരികയായ് വിപ്ലവത്തിന്‍ കാഹളം മുഴക്കുവാന്‍'... വി.എം കുട്ടിയിലുടെ ജനഹൃദയങ്ങളിലും ചുണ്ടുകളിലും നിറഞ്ഞ വരികളുടെ പട്ടിക ഇങ്ങനെ നീളും. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു. വി.എം. കുട്ടിവിളയില്‍ ഫസീല കൂട്ടുകെട്ട് പാടിയ മൈലാഞ്ചി എന്ന സിനിമയിലെ 'കൊക്കര കൊക്കര കോഴിക്കുഞ്ഞേ ചക്കര മാവിലെ തത്തപ്പെണ്ണേ...' എന്ന പാട്ട് കേട്ടുറങ്ങിയതിന്റെ ഓര്‍മകള്‍ മനസ്സിലൊരു പച്ചപ്പായിട്ടുണ്ടാവും ഒട്ടുമിക്ക മലയാളികളുടേയുമുള്ളില്‍.

വിളയില്‍ ഫസീലയെന്ന പാട്ടുകാരിയെ കണ്ടെത്തിയതും വി.എം കുട്ടിയായിരുന്നു. പിന്നീട്, വി.എം കുട്ടിഫസീല കൂട്ടുകെട്ട് വേദികളില്‍ നിന്ന് വേദികളിലേക്ക് പറക്കുകയായിരുന്നു. ആ കൂട്ടുകെട്ടിനെ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുകയായിരുന്നു. നാട്ടിലും വിദേശത്തുമുള്ള വേദികളില്‍ അവര്‍ നിറഞ്ഞു. പിന്നീട് വലിയ രാഷ്ട്രീയ നേതാവും എം.എല്‍.എയുമൊക്കെയായ കെ.എന്‍.എ. ഖാദറുമുണ്ടായിരുന്നു വി.എം കുട്ടിയുടെ ട്രൂപ്പില്‍. ആയിഷ സഹോദരിമാരെന്നറിയപ്പെട്ട ആയിഷയും ആയിഷാബീവിയുമായിരുന്നു വി.എം കുട്ടിയുടെ ട്രൂപ്പിലെ മറ്റു താരങ്ങള്‍. ചാന്ദ് പാഷ, വടകര കൃഷ്ണദാസ് തുടങ്ങിയവരകുെ വി.എം കുട്ടിയുടെ കൈപിടച്ച് മുഖ്യധാരയിലേക്ക് നടന്നവരില്‍ പ്രമുഖരാണ്. ബാബുരാജ് ഉള്‍പ്പെടെയുള്ളവര്‍ വി.എം കുട്ടിയുടെ ഗാനമേളകളില്‍ സ്ഥിരം അതിഥി താരങ്ങളായിരുന്നു.

പ്രാദേശികമായി നിലനിന്നിരുന്ന മാപ്പിളപ്പാട്ടിനെ ഓര്‍ക്കസ്ട്ര രൂപത്തിലേക്ക് കൊണ്ടുവന്ന് ബഹുമുഖ സമൂഹത്തില്‍ അവതരിപ്പിക്കുകയും ആലാപനം, ഗാനരചന, ഗ്രന്ഥ രചന എന്നീ തലങ്ങളില്‍ സംഭാവന നല്‍കുകയും ചെയ്ത കലാകാരനും കൂടിയായിരുന്നു വി.എം. കുട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago