ഹൈഡ്രജനില്‍ ഓടുന്ന ബൈക്ക് വരുന്നു; അവതരിപ്പിക്കുക കാവസാക്കി
ജാപ്പനീസ് ഇരുചക്ര വാഹന ഭീമന്‍മാരായ കാവാസാക്കി ഹൈഡ്രജന്‍ ബൈക്ക് എന്ന കോണ്‍സെപ്റ്റ് യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ്.
ഹൈഎസ്ഇഎക്‌സ് 1 എന്ന പേരില്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന സൂപ്പര്‍ ബൈക്ക് കമ്പനി തങ്ങളുടെ ഭാവിയിലേക്കുള്ള തുറുപ്പ് ചീട്ടായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.വിഷന്‍ 2030 പ്രോഗ്രസ് റിപ്പോര്‍ട്ട് മീറ്റിംഗിലാണ് കമ്പനി ആശയത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്.
സ്വന്തം ഹൈഎസ്ഇ പദ്ധതിക്ക് കീഴിലാണ് കവാസാക്കി ഹൈഡ്രജന്‍ റണ്‍ ബൈക്ക് കണ്‍സെപ്റ്റ് വികസിപ്പിക്കുന്നത്.
ബ്രാന്‍ഡിന്റെ സൂപ്പര്‍ബൈക്കുകള്‍ പോലെ, ഹൈഡ്രജന്‍ മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റിനും ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈനോടുകൂടിയ ഒരു വലിയ ബോഡി ഡിസൈന്‍ ഉണ്ടായിരിക്കുന്നതാണ്.999cc കപ്പാസിറ്റിയുള്ള ഒരു സൂപ്പര്‍ചാര്‍ജ്ഡ് ഇന്‍ലൈന്‍ഫോര്‍ എഞ്ചിനായിരിക്കും വാഹനത്തിനുണ്ടായിരിക്കുകയെന്നും കറുപ്പിലും നീല നിറത്തിലുമുള്ള ഷേഡുകളിലായിരിക്കും വാഹനം പുറത്തിറങ്ങുകയെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Kawasaki unveils world's first #hydrogen-powered motorcycle ?️
— Fuel Cells Works (@fuelcellsworks) December 18, 2023
Bigger and bolder, the H2 SX is set to hit the streets in 2024.#HydrogenNow #HydrogenNews #Decarbonise #ZeroEmissionshttps://t.co/IKLqwr0pgH
Riding into the future with #Kawasaki's #hydrogen-powered #motorcycle concept! Unveiling innovation on two wheels—say hello to a greener, high-octane ride! #HydrogenRevolution #KawasakiInnovation #SustainableRide https://t.co/7OALdnWyyy
— Al Bawaba News (@AlBawabaEnglish) December 19, 2023
Content Highlights:Kawasakis HydrogenPowered Ninja H2 HySE Bike All You Need to Know
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."