തിരുനബി (സ) സത്യം, സ്നേഹം, സദ് വിചാരം; എസ് ഐ സി സിമ്പോസിയം നടത്തി
ദമാം: സമസ്ത ഇസ്‌ലാമിക് സെൻറർ അൽഖോബാർ സെൻട്രൽ കമ്മിറ്റിയുടെ സ്നേഹ വസന്തം റബീഹ് 2021 കാംപയിനോടനുബന്ധിച്ച് “തിരു നബി (സ) സത്യം, സ്നേഹം, സദ് വിചാരം” എന്ന പ്രമേയത്തിൽ അന്നദ്‌വ സിമ്പോസിയം സംഘടിപ്പിച്ചു. അൽഖോബാർ റഫാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അൽഖോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ ദാരിമി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ അൽ ഹാദി അദ്ധ്യക്ഷത വഹിച്ചു.
തിരു നബി (സ) സത്യം, സ്നേഹം, സദ് വിചാരം എന്ന വിഷയത്തിൽ സമസ്ത ഇസ്‌ലാമിക് സെൻറർ നാഷണൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അബൂ ജിർഫാസ് മൗലവി വിഷയാവതരണം നടത്തി. തിരു നബി (സ) ചരിത്രം കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതിൻറെ ആവശ്യകത വ്യക്തമാക്കുന്നതോടൊപ്പം വർത്തമാന കാലത്ത് സമൂഹത്തിലും മതങ്ങൾക്കിടയിലുമുള്ള തെറ്റിദ്ധാരണകളെയും സംശയങ്ങളേയും ഇല്ലാതാക്കാൻ പ്രേരകമാകുന്ന തിരു നബി (സ)യുടെ ജീവിതത്തിലെ പ്രധാന ഭാഗങ്ങൾ വരച്ചു കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയാവതരണം. വിവിധ സംഘടനകളുടെ പ്രതിനിധികൾ ഈ വിഷയത്തിലുള്ള അവരവരുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.
അബ്ദുൽ ഖാദർ മാസ്റ്റർ (കെഎംസിസി), ആൽബിൻ ജോസഫ് (ലോക കേരള സഭ), സക്കീർ പറമ്പിൽ (ഒഐസിസി), മുജീബ് കളത്തിൽ (ജയ് ഹിന്ദ് ടിവി), അഷ്റഫ് അഷ്റഫി (വർക്കിംഗ് സെക്രട്ടറി എസ് ഐ സി ഈസ്റ്റേൺ കമ്മിറ്റി) മുഹമ്മദ് കുട്ടി സാഹിബ് കോഡൂർ (പ്രസിഡൻറ് കെ എം സി സി ഈസ്റ്റേൺ കമ്മിറ്റി) തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടത്ത വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരം സയ്യിദ് സൈനുൽ ആബിദ് തങ്ങൾ നൽകി.
മുസ്തഫ പൂക്കാടൻ, നവാഫ് ഖാളി, ശിഹാബ് വി.പി, മുഹമ്മദ് പുതുക്കുടി, സജീർ അൽ അസ്അദി, മുജീബ് ഈരാറ്റുപേട്ട, നൗഷാദ് എം പി, അബ്ദുൽ കരീം, ഷൗക്കത്ത്, ഷമീർ ദഹ്റാൻ, അനസ് റാഖ, മുഹമ്മദ് ആക്കോട്, ഇസ്മായിൽ മുസ്തഫ, മുഹമ്മദ് ഷാജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കാംപയിൻ ജോയിന്റ് കൺവീനർ ജലാൽ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിക്ക് ജനറൽ കൺവീനർ ബഷീർ ബാഖവി സ്വാഗതവും സെൻട്രൽ കമ്മിറ്റി ട്രഷറർ ഇഖ്ബാൽ സാഹിബ് ആനമങ്ങാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."