ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്
കുവൈത്ത്: ഗൾഫ് രാജ്യങ്ങളെ മുഴുവൻ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്. റെയിലിന്റെ കാര്യത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെന്നും നിർമാണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കി വരുന്നതായും റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട് പബ്ലിക് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഖാലിദ് ദാവി പറഞ്ഞു.
പദ്ധതി ഉടൻ തന്നെ നടപ്പിലാക്കാനുള്ള കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. 10 രാജ്യാന്തര കമ്പനികൾ ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. ഇതിൻ നിന്നും മികച്ച ഒരു കമ്പനിയെ തെരഞ്ഞെടുത്ത് ഏൽപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വിശദ പഠനത്തിന് 12 മാസവും നടത്തിപ്പിന് 30 മാസവുമാണ് കമ്പനിക്ക് നൽകുന്നത്.
2,117 കിലോമീറ്ററാണ് ജിസിസി റെയിൽ ദൈർഘ്യം. കുവെെത്തിൽ നിന്നും റെയിൽ ആരംഭിച്ച് ഒമാൻ, ബഹ്റൈൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ കടന്ന് ഒമാനിലെ മസ്കറ്റിൽ റെയിൽ അവസാനിക്കും. ഈ രീതിയിലാണ് ട്രാക്ക് ഒരുക്കുന്നത്. അതിന്റെ പണികൾ ആണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. പരമാവധി വേഗം മണിക്കൂറിൽ 200 കി.മീ ആയിരിക്കും. പാസഞ്ചർ, ചരക്ക് റെയിലുകൾ ആണ് ഇതിലൂടെ സർവീസ് നടത്തുക.
ഗൾഫ് രാജ്യങ്ങളിൽ ട്രയിൽ ഗതാഗതം ആരംഭിച്ചാൽ സാധനങ്ങളുടെ വിലിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കും. യാത്രയും ചരക്കു ഗതാഗതവും സുഗമമാകും. ട്രക്ക് ഉൾപ്പെടെ റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയും അതിൻ റോഡിലെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണ മാകും. ചരക്കുഗതാഗത ചെലവ് കുറയുന്നതോടെ വലിയ മാറ്റങ്ങൾ ഉണ്ടാകും. കാർബൺ മലിനീകരണവും ഗതാഗതക്കുരുക്കും കുറയും കൂടെ റോഡിലെ അപകടങ്ങൾ കുറയും. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പ്രദേശങ്ങൾ എല്ലാം വികസിപ്പിക്കും. റോഡ് , മെട്രോ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയെല്ലാം ക്രമീകരിക്കും. ജിസിസി രാജ്യങ്ങളിൽ ഉള്ളവർക്ക് സഞ്ചാരം എളുപ്പമാകും. പല സ്ഥലങ്ങളിലും ജോലി സാധ്യത കൂടും. വലിയ വികസന പദ്ധതികൾ ആണ് കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."