HOME
DETAILS

യു.പിയില്‍ കോണ്‍ഗ്രസ് പ്രചാരണയാത്ര തുടങ്ങി

  
backup
October 24, 2021 | 5:29 AM

51315352-2

 


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൂന്ന് യാത്രകള്‍ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ഫ്‌ളാഗ് ഓഫ് ചെയ്തു. ബരാബന്‍കിയില്‍ നിന്ന് ബുന്ദെല്‍ഖണ്ഡിലേക്കും സഹാറന്‍പൂരില്‍ നിന്ന് മഥുരയിലേക്കും വാരണാസിയില്‍ നിന്ന് റായ്ബറേലിയിലേക്കുമാണ് യാത്രകള്‍. നവംബര്‍ ഒന്നു വരെയാണ് യാത്ര.


ബരാബാന്‍കിയിലാണ് യാത്രകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമാകുമെന്ന് കരുതുന്ന നിരവധി വാഗ്ദാനങ്ങള്‍ പ്രചാരണത്തിലുടനീളം കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നുണ്ട്. നേരത്തെ വനിതകള്‍ക്ക് 40 ശതമാനം സീറ്റ് നല്‍കുമെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. 12ാം ക്ലാസിലെ പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കാനും ബിരുദ ക്ലാസിലെ വിദ്യാര്‍ഥിനികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ നല്‍കാനും കോണ്‍ഗ്രസിന് പദ്ധതിയുണ്ട്.
ഇതോടൊപ്പം കര്‍ഷക ലോണ്‍, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 25,000 രൂപ, കൊവിഡ് കാലത്തെ വൈദ്യുതി ബില്‍ കുടിശ്ശിക റദ്ദാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രിയങ്ക നല്‍കിയത്. വാരണാസി- റായ്ബറേലി റൂട്ടിലെ യാത്ര മുന്‍ എം.പി പ്രമോദ് തിവാരിയും ബരാബന്‍കി-ബുന്ദെല്‍ഖണ്ഡ് റൂട്ടിലെ യാത്ര മുന്‍ കേന്ദ്ര സഹമന്ത്രി പ്രദീപ് ജെയിന്‍ ആദിത്യയും പടിഞ്ഞാറന്‍ മേഖലയില്‍ സഹാറന്‍പൂര്‍- മഥുര യാത്ര മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും മുതിര്‍ന്ന നേതാവ് ആചാര്യ പ്രമോദും നയിക്കും. ഈ യാത്രകളില്‍ ജനങ്ങള്‍ക്ക് ഏഴ് പ്രതിജ്ഞയും കോണ്‍ഗ്രസ് നല്‍കും. 12,000 കിലോമീറ്ററാണ് യാത്ര സഞ്ചരിക്കുക. വിവിധയിടങ്ങളില്‍ വാര്‍ത്താ സമ്മേളനങ്ങള്‍, ക്ഷേത്ര ദര്‍ശനം, റോഡ് ഷോ, പൊതുസഭ, ജനസഭ തുടങ്ങിയവയും യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  5 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  5 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  6 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  6 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  6 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  6 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  6 days ago