ഉയര്‍ന്ന ആത്മഹത്യാ നിരക്കുള്ള സംസ്ഥാനങ്ങളില്‍ കേരളവും
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് പ്രതിദിനം ശരാശരി 418 ആത്മഹത്യകള്‍ ഉണ്ടായതായി കേന്ദ്രസര്‍ക്കാര്‍ കണക്ക്. 1,53,052 ആത്മഹത്യകളാണ് 2020ല്‍ നടന്നതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 8,500 പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. 2001നും 10,000നും ഇടയില്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ആത്മഹത്യാ നിരക്ക് 24 ആണ്. രാജ്യത്തെ ആത്മഹത്യാ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം.
11.3 ആണ് രാജ്യത്തെ ആത്മഹത്യാ നിരക്ക്. കൊവിഡ് വ്യാപനം നടന്ന 2020ല്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആത്മഹത്യകളുണ്ടായതായി കണക്കുകള്‍ പറയുന്നു. 2019ല്‍ 139,123 പേരാണ് രാജ്യത്ത് ആകെ ആത്മഹത്യ ചെയ്തത്. 2019ല്‍ 10.4 ആയിരുന്നു ആത്മഹത്യാ നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."