വ്യോമസേനയില്‍ എയര്‍മാനാകാം
വ്യോമസേനയില്‍ ഗ്രൂപ്പ് എക്‌സ് (ടെക്‌നിക്കല്‍), ഗ്രൂപ്പ് വൈ (ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍, ജി.ടി.ഐ, ഐ.എ.എഫ് (എസ്) ആന്‍ഡ് മുസീഷ്യന്‍ ഒഴികെ) തസ്തികകളില്‍ എയര്‍മാനാകാന്‍ അപേക്ഷ ക്ഷണിച്ചു.
അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അപേക്ഷിക്കാവുന്നത്. സെപ്റ്റംബര്‍ മൂന്നു മുതല്‍ 29വരെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കുന്നവര്‍ 1997 ജൂലൈ ഏഴിനും 2000 ഡിസംബര്‍ 20നുമിടയില്‍ ജനിച്ചവരായിരിക്കണം. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമത പരിശോധന, അഭിമുഖം, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുക.
വിദ്യാഭ്യാസ യോഗ്യത:
ഗ്രൂപ്പ് എക്‌സ് (ടെക്‌നിക്കല്‍):
50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവ ഒരു വിഷയമായി പ്ലസ്ടു.
പ്ലസ്ടുവിന് തത്തുല്യമായ ടെക്‌നിക്കല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍):
50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു.
പത്താം ക്ലാസിലും പ്ലസ്ടുവിനും ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ശാരീരിക യോഗ്യത:
152.5 സെന്റീമീറ്റര്‍ ഉയരം, നെഞ്ചളവ് അഞ്ച് സെന്റീമീറ്റര്‍ വികസിപ്പിക്കാന്‍ കഴിയണം, ഉയരത്തിന് ആനുപാതികമായ തൂക്കം.
ശമ്പളം:
പരിശീലന കാലയളവില്‍ 11,400 രൂപ.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രൂപ്പ് (എക്‌സ്) ടെക്‌നിക്കല്‍, ഗ്രൂപ് (വൈ) നോണ്‍ ടെക്‌നിക്കല്‍ തസ്തികയിലുള്ള ശമ്പളവും ഗ്രേഡ്‌പേയും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം:
airmenselection.gov.in എന്ന വെബ്്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 29.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."