ചികിത്സാ സഹായത്തിനായി കനിവ് തേടുന്നു
കുന്നംകുളം: ഇരു വൃക്കകളും തകരാറിലായ പ്രവാസിക്ക് ചികിത്സാ സഹായത്തിനായി കനിവുള്ളവരുടെ കനിവ് തേടുന്നു. കുന്നംകുളം കാണിപയ്യൂര്‍ മേരം വീട്ടില്‍ സുബ്രഹ്മണ്യന്റെ മകനായ സുധീഷെന്ന 46 കാരന് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ പ്രതിവാരം മൂന്ന് ഡയാലിസിസുകള്‍ ചെയ്യണം.
വൃക്കകള്‍ക്ക് തകരാറുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി നടത്തിയ ചികിത്സയില്‍ സ്വന്തമായി ഉണ്ടായിരുന്ന വീടും പറമ്പും വില്‍ക്കേണ്ടി വന്നു. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബമൊത്ത് വാടക വീട്ടിലാണിപ്പോള്‍ താമസം. തൃശൂരിലെ ജൂബില മിഷന്‍ ആശുപത്രിയിലാണ് ചികിത്സ. നിരന്തരമായ ചികിത്സയെ തുടര്‍ന്ന് സാമ്പത്തികമായി തളര്‍ന്ന കുടുംബം മറ്റു നിവര്‍ത്തികളൊന്നുമില്ലാതായതോടെയാണ് സഹായ ഹസ്തങ്ങളെ തിരഞ്ഞു തുടങ്ങിയത്.
പ്രദേശവാസികളായ സുഹൃത്തുക്കളും കൗണ്‍സിലറുമടങ്ങുന്ന കൂട്ടായ്മ സുധീഷിന്റെ ചികിത്സക്കായി കുന്നംകുളം ധനലക്ഷ്മി ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
001000100128744 എന്നതാണ് അക്കൗണ്ട് നമ്പര്‍. വാര്‍ഡ് കൗണ്‍സിലര്‍ കാര്‍ത്യായനി ചന്ദ്രന്‍, മുന്‍ കൗണ്‍സിലര്‍ അഡ്വ. സി.ബി രാജീവ്, ഇലവന്ത്ര വിജയന്‍, ഷെറിന്‍ കാണിപയ്യൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
സഹായിക്കാന്‍ സന്‍മനസുള്ളവര്‍ ഈ അക്കൗണ്ട് നമ്പറിലേക്ക് സഹായങ്ങളെത്തിക്കാവുന്നതാണ്. ഡി.എല്‍.എക്‌സ്.ബി 0000010 എന്നതാണ് ഐ.എഫ്.എസ്.സി നമ്പര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."