HOME
DETAILS

ഗുണ്ടകളെ തിരിച്ചറിഞ്ഞില്ലെന്നാരോപിച്ച് വിദ്യാര്‍ഥിയെ കൊല്ലാന്‍ ശ്രമം; പ്രധാനപ്രതി ഗുണ്ട കൊട്ടിയം ഷിജു പിടിയില്‍

  
May 24, 2024 | 3:17 AM

local-goons-arrested-for-attacking-student-in-kollam

കൊല്ലം: വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍.  ചിതറ ബൗണ്ടര്‍മുക്കില്‍ താമസിക്കുന്ന കൊട്ടിയം ഷിജു (48) ആണ് അറസ്റ്റിലായത്. മറ്റൊരു പ്രതി ഷിബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തന്നെ തിരിച്ചറിഞ്ഞില്ല എന്ന കാരണം പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ഥിയെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നോക്കിയത്.

ഏപ്രില്‍ 17നായിരുന്നു സംഭവം. മൂന്നുമുക്ക് സജീര്‍ മന്‍സിലില്‍ മുസമ്മലിന് (18) ആണ് മര്‍ദ്ദനമേറ്റത്. കൊല്ലത്ത് കോച്ചിങ് ക്ലാസിനു പോയ മുസമ്മല്‍ സ്വകാര്യ ബസില്‍ വീട്ടിലേക്ക് വരുമ്പോഴാണ് മര്‍ദ്ദനമേറ്റത്. ബൗണ്ടര്‍മുക്കില്‍ വച്ച് ബസ് ബ്രേക്ക് ഡൗണായി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ റോഡില്‍ ഇറങ്ങി നിന്നു.

ഈ സമയത്ത് സ്‌കൂട്ടറില്‍ അതുവഴിയെത്തിയ ഷിജു എല്ലാവരോടും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെയാണ് ഇയാള്‍ മുസമ്മലിനോടു കയര്‍ത്തത്. നിനക്ക് മാറാന്‍ ബുദ്ധിമുട്ടുണ്ടോടാ, ഗുണ്ട കൊട്ടിയം ഷിജുവിനെ അറിയില്ലേ എന്നും ചോദിച്ചായിരുന്നു മര്‍ദ്ദനം.

തലയ്ക്കും ശരീരമാസകലവും പരുക്കേറ്റ് അവശനിലയിലായ മുസമ്മിലിനെ നാട്ടുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. കടക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേവിഷബാധയേറ്റു പെൺകുട്ടി മരിച്ച സംഭവം: പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാർക്കെതിരെ കേസ്

Kerala
  •  18 hours ago
No Image

ശത്രുവിന് കീഴടങ്ങുന്നതിലും നല്ലത് മരണം; റഷ്യയിൽ ആത്മഹത്യ ചെയ്ത സൈനികരെ പ്രകീർത്തിച്ച് കിം ജോങ് ഉൻ

International
  •  19 hours ago
No Image

കാസർകോട് സ്വർണ്ണമോതിരത്തിനുള്ളിൽ കുടുങ്ങിയ നിലയിൽ ചേരയെ കണ്ടെത്തി; വനംവകുപ്പ് രക്ഷപ്പെടുത്തി

Kerala
  •  19 hours ago
No Image

ഇറാന് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ജിസിസി; ഗൾഫ് സൈനിക സംയോജനം വേഗത്തിലാക്കാൻ ആഹ്വാനം

Saudi-arabia
  •  19 hours ago
No Image

മാതൃഭാഷാ സംരക്ഷണം ഇനി ദേശീയ മുൻഗണന; യുഎഇയിൽ പുതിയ ഭാഷാ നിയമം വരുന്നു

uae
  •  20 hours ago
No Image

ഡോക്ടർമാരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം: കഴക്കൂട്ടത്ത് ബംഗ്ലാദേശ് യുവതികളടക്കം എട്ടുപേർ പിടിയിൽ

Kerala
  •  20 hours ago
No Image

ട്രംപിനെ വധിക്കാൻ ഗൂഢാലോചന? മുൻ എഫ്.ബി.ഐ മേധാവി ജെയിംസ് കോമിക്കെതിരെ കേസ്

International
  •  20 hours ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ രാജാവ്; ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ തീരുമാനം

uae
  •  21 hours ago
No Image

നിക്ഷേപകർക്ക് സുവർണ്ണാവസരം; ഷാർജയിൽ വ്യാവസായിക ലൈസൻസ് നടപടികൾ ഇനി കൂടുതൽ എളുപ്പത്തിൽ

uae
  •  21 hours ago
No Image

ബെം​ഗളൂരുവിൽ കനത്ത മഴ; ആശുപത്രി മതിൽ ഇടിഞ്ഞുവീണ് ഏഴു മരണം; മരിച്ചവരിൽ രണ്ട് മലയാളികൾ

National
  •  21 hours ago