ഭാര്യയെ വിളിച്ചത് വഴിത്തിരിവായി; പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ആന്ധ്രയില്‍ പിടിയില്‍
കാസര്‍കോട്: കാഞ്ഞങ്ങാട്ട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുടക് സ്വദേശി സലീമിനെ ആന്ധ്രയില്‍ നിന്നാണ് പൊലിസ് പിടികൂടിയത്. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റൊരാളുടെ ഫോണില്‍ നിന്ന് ഭാര്യയുടെ ഫോണിലേക്ക് വിളിച്ചതാണ് അന്വേഷണത്തിന് സഹായമായത്. തുടര്‍ന്ന് ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇന്ന് രാത്രിയോടെ പ്രതിയുമായി പൊലീസ് സംഘം കാഞ്ഞങ്ങാട്ട് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ 15ന് കാഞ്ഞങ്ങാട് വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. കുടക് സ്വദേശിയായ 35 വയസുകാരനാണ് ഇതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കാലങ്ങളായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് മൂലം പ്രതിയിലേക്ക് എത്താന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടി. കാഞ്ഞങ്ങാട്ട് ആയിരിക്കുമ്പോള്‍ ഭാര്യയുടെയും കുടകില്‍ വീട്ടില്‍ താമസിക്കുമ്പോള്‍ അമ്മയുടെയും ഫോണാണ് പ്രതി ഉപയോഗിച്ചിരുന്നത്. ഇതുമൂലം ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു.
കുട്ടിയുടെ വീടിനടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഭാര്യയും മക്കളോടുമൊപ്പം പെണ്‍കുട്ടിയുടെ വീടിന് അടുത്ത് വര്‍ഷങ്ങളായി ഇയാള്‍ താമസിച്ചുവരികയായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് കാസര്‍കോട് മേല്‍പ്പറമ്പ് പൊലിസ് രജിസ്റ്റര്‍ ചെയ്ത സമാനരീതിയിലുള്ള മറ്റൊരു പോക്സോ കേസിലും സലീം പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."