'വസന്തോത്സവം 2024'ന് തുടക്കം
ദുബൈ: ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിൻ്റെ ആഭിമുഖ്യത്തില്‍ 'വസന്തോത്സവം 2024' സംഗീത-നൃത്ത പരിപാടിയുടെ ദശവാര്‍ഷികാഘോഷം സഅബീല്‍ ലേഡീസ് ക്ലബ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു.
സംഗീത കലാനിധി പത്മശ്രീ എ.കന്യാകുമാരി ഉദ്ഘാടനം ചെയ്തു. പത്മഭൂഷണ്‍ ഡി.രാഘവാചാരി, സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, ഡോ. റാം ബുക്‌സാനി, ജുമാ ബിന്‍ മക്തൂം അല്‍ മക്തൂം ഓഫിസ് എക്‌സി. ഡയരക്ടര്‍ യഅ്ഖൂബ് അല്‍ അലി സന്നിഹിതരായിരുന്നു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്റെ സന്ദേശം ചടങ്ങില്‍ അവതരിപ്പിച്ചു. ഭരതനാട്യവും അരങ്ങേറി. എ.കന്യാകുമാരി നേതൃത്വം നല്‍കിയ ശ്രദ്ധേയമായ സംഗീത കച്ചേരിയില്‍ ഡി.രാഘവാചാരി, മാസ്റ്റര്‍ എം.ശിവതേജ, ബി.സുന്ദര്‍കുമാര്‍, അമൃത്കുമാര്‍, എംബാര്‍ എസ്.കണ്ണന്‍, വിദ്വാന്‍ അനന്ത ആര്‍.കൃഷ്ണന്‍ എന്നിവര്‍ അണിനിരന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലായി 200ഓളം പ്രഗത്ഭര്‍ വസന്തോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. പത്മഭൂഷണ്‍ ഡോ. എല്‍.സുബ്രഹ്മണ്യം, പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട്, കാരയ്ക്കുടി മണി, മൈസൂര്‍ നാഗരാജ്, ഡോ. മൈസൂര്‍ മഞ്ജുനാഥ്, ശശാങ്ക് സുബ്രഹ്മണ്യന്‍, രാജേഷ് വൈദ്യ, മന്ദോളിന്‍ യു. രാജേഷ്, സാകേത രാമന്‍ തുടങ്ങിയ പ്രഗല്‍ഭര്‍ അവരില്‍ ചിലരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."