HOME
DETAILS

മഴ കനത്തു; ഇടുക്കി പൂച്ചപ്രയില്‍ ഉരുള്‍പൊട്ടി; ജില്ലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം

  
Web Desk
May 31 2024 | 16:05 PM

heavy rain in idukki night travel banned by collector

തൊടുപുഴ: ഇടുക്കിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രാത്രി യാത്രക്ക് നിരോധനമേര്‍പ്പെടുത്തി ജില്ല കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലുടനീളം രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. മഴ കനത്തതോടെ ഇടുക്കി പൂച്ചപ്രയില്‍ ഉരുള്‍ പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

മഴയെ തുടര്‍ന്ന് തൊടുപുഴ- പുളിയന്‍മല സംസ്ഥാനപാതയില്‍ നാടുകാണിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിലുണ്ടായവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇതേ തുടര്‍ന്ന് തൊടുപുഴ- പുളിയന്‍മല റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഉടുമ്പന്നൂരില്‍ നാലു മണിക്കൂറിനിടെ 232 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 

തൊടുപുഴ കരിപ്പിലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഒരാള്‍ മണ്ണിനിടിയില്‍ അകപ്പെട്ടതായാണ് വിവരം. നിലവില്‍ ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അതേസമയം തെക്ക്കിഴക്കന്‍ അറബിക്കടലില്‍ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നല്‍/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

ഇതിന് പിന്നാലെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം മുതല്‍ വടക്കോട്ട് കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

മെയ് 31 മുതല്‍ ജൂണ്‍ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കന്‍ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago