ഇന്ധനം അടിക്കാന്‍ പണമില്ലാത്തതിനാല്‍ ആക്രി വാഹനങ്ങള്‍ വിറ്റ് പണമുണ്ടാക്കാന്‍ പൊലിസ്
തിരുവനന്തപുരം: കട്ടപ്പുറത്ത് കിടക്കുന്ന ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ വിറ്റ് പണമാക്കാന്‍ പൊലിസ്. ആക്രി വാഹനങ്ങളുടെ മൂല്യം നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവായി. കഴിഞ്ഞ ആറു മാസത്തിനിടെ ആയിരം പൊലിസ് വാഹനങ്ങളാണ് കട്ടപ്പുറത്തുള്ളത്.
ഇന്ധനം അടിക്കാന്‍ പോലും പണമില്ലാതെ ് സംസ്ഥാന പൊലിസ് സേന. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിന് പോകുന്ന ഉദ്യോഗസ്ഥര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് കാശ് എടുത്താണ് പോകുന്നത്. കേസന്വേഷണത്തെ പോലും ബാധിക്കുന്ന വിധത്തില്‍ സാമ്പത്തിക പ്രതിസന്ധി കനത്തതോടെയാണ് വരുമാനം കൂട്ടാനുള്ള വഴികള്‍ തേടുന്നത്. കട്ടപ്പുറത്തായ വാഹനങ്ങളും കേസില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളുമെല്ലാം വിറ്റ് പണമാക്കാനുള്ള ശുപാര്‍ശ ഡിജിപി തന്നെയാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
കോടതി നടപടിക്ക് ആവശ്യമില്ലാത്ത വാഹനങ്ങളെല്ലാം ലേലം ചെയ്യുന്നതിന് നിയമപരമായി തടസ്സമൊന്നുമില്ലെന്നിരിക്കെയാണ് കോടികള്‍ വരുമാനം വരുമെന്ന് ശുപാര്‍ശയില്‍ പറയുന്നത്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന നിയമം കൂടെയായപ്പോള്‍ ആക്രിവണ്ടികളുടെ എണ്ണം പൊലിസില്‍ പെരുകിക്കഴിഞ്ഞു.
കഴിഞ്ഞ ആറുമാസത്തെ കണക്കെടുത്തപ്പോള്‍ 1000 വണ്ടികളാണ് ഇത്തരത്തില്‍ മാത്രമുള്ളത്. മൂല്യനിര്‍ണയം നടത്താന്‍ പൊലിസിലെ മോട്ടോര്‍ ട്രാന്‍പോര്‍ട്ട് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തി.
മൂല്യം നിര്‍ണയിച്ചാല്‍ പിന്നെ ലേലത്തിലേക്ക് കടക്കും. ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ ലേലം ചെയ്യാനായി അടുത്തിടെ വിജിലന്‍സ് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ആക്രിവാഹനങ്ങള്‍ക്ക് മാര്‍ക്കറ്റില്ലാത്തത് കൊണ്ട് തന്നെ വണ്ടി വാങ്ങാന്‍ ആരും വന്നതുമില്ല. ഓടിത്തളര്‍ന്നതും തുരുമ്പെടുത്തതുമായ പൊലിസ് വാഹനങ്ങള്‍ വില്‍ക്കാന്‍ വയ്ക്കുമ്പോള്‍ ഇനി എന്താകുമെന്ന് കണ്ടറിയുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."