HOME
DETAILS
MAL
പാലക്കാട് ചെര്‍പുളശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
July 09 2024 | 10:07 AM
പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ വീട്ടിലെ ജലസംഭരണി തകര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷമാലി (30), മകന് സാമി റാം(2) എന്നിവരാണ് മരിച്ചത്.
പശുവളര്‍ത്തല്‍ ഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. ഇവരുടെ ഭര്‍ത്താവും ഫാമിലെ തൊഴിലാളിയാണ്. പ്രദേശവാസിയായ രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം.
ഒന്നര വര്‍ഷം മുമ്പ് പശുഫാമില്‍ സിമന്റ് കൊണ്ട് താല്‍ക്കാലികമായി നിര്‍മിച്ച ടാങ്കാണ് പൊട്ടിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഫാം പരിസരത്തെത്തിയ നാട്ടുകാരാണ് ജലസംഭരണിയുെട പരിസരത്ത് അമ്മയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടത്. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."