
3 ഫാൽക്കൺ 2000 ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങൾ വാടകയ്‌ക്കെടുത്ത് അനന്ത് രാധിക കാല്യാണത്തിന് മുകേഷ് അംബാനി

മനം പോലെ മാംഗല്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നരായ അംബാനി കുടുംബത്തിന്റെ കല്യാണാഘോഷങ്ങളുടെ പുറകെയാണ് മാധ്യമങ്ങളെല്ലാവരും. മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും വ്യവസായി വീരൻ മർച്ചൻ്റിൻറെ മകൾ രാധിക മർച്ചൻ്റുമായുള്ള വിവാഹം അങ്ങനെ അതിഗംഭീരമായി കലാശിച്ചു. സെലിബ്രിറ്റികൾ, വ്യവസായികൾ, ബിസിനസ്സ് നേതാക്കൾ, സിഇഒമാർ, രാഷ്ട്രീയ വ്യക്തികൾ, എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖർ പങ്കെടുക്കുന്ന നിരവധി ചടങ്ങുകൾക്കയാണ് ഇരു കുടുംബങ്ങളും തയ്യാറെടുത്തിരുന്നത്.
താരനിബിഡമായ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്കായി ജസ്റ്റിൻ ബീബർ, കാറ്റി പെറി, റിഹാന തുടങ്ങിയ അന്താരാഷ്ട്ര സെലിബ്രറ്റികളെയായിരുന്നു മുകേഷ് അംബാനി തന്റെ ഇളയ മകനായ അനന്ത് അംബാനിയുടെ പ്രീ വെഡിങ് ഫങ്ക്ഷന് വേണ്ടി മുംബയിൽ എത്തിച്ചത്. ഉയർന്ന അതിഥികളുടെ വരവ് കണക്കിലെടുത്ത്, അംബാനിമാർ ഗതാഗതത്തിനായി വിപുലമായ ക്രമീകരണങ്ങളായിരുന്നു സജ്ജമാക്കിയത്. മിൻ്റ്, ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ്, മറ്റ് സ്രോതസ്സുകൾ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ പ്രകാരം, 9 ലക്ഷം കോടിയിലധികം ആസ്തിയുള്ള അംബാനിമാർ മുംബൈയിലെ വിവാഹ ചടങ്ങിലേക്ക് അതിഥികളെ കൊണ്ടുപോകാൻ മൂന്ന് ഫാൽക്കൺ 2000 ജെറ്റും, 100 വിമാനങ്ങൾ വരെയാണ് വാടകയ്ക്ക് എടുത്തത്.
വിവാഹ ആഘോഷങ്ങളിൽ നൂറിലധികം സ്വകാര്യ വിമാനങ്ങൾ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. അതിഥികൾ എല്ലായിടത്തുനിന്നും വരുന്നവരായിരിക്കും, അതിനാൽ തന്നെ ഓരോ വിമാനവും രാജ്യത്തുടനീളം ഒന്നിലധികം യാത്രകൾ നടത്തേണ്ടി വരുമെന്ന് എയർ ചാർട്ടർ കമ്പനിയുടെ സിഇഒ രാജൻ മെഹ്‌റ വ്യക്തമാക്കി.
മുകേഷും നിത അംബാനിയും തങ്ങളുടെ അതിഥികൾക്ക് മികച്ച പാചക ആനന്ദം സമ്മാനിക്കണം എന്ന് ഉറപ്പാക്കാൻ വളരെയധികം ശ്രമിച്ചിട്ടുണ്ട്. പാലക് ചാട്ട്, ചന കച്ചോരി, ആലു ടിക്കി ചാട്ട്, തക്കാളി ചാട്ട്, കുൽഫി തുടങ്ങിയ പലഹാരങ്ങൾ ഇതിനായി അതിഥികൾക്ക് നൽകിയിരുന്നു. പൊതുവെ അംബാനി കുടുബം ഭക്ഷണ പ്രിയരാണെന്നും അതിഥികളെ സൽക്കരിക്കാനായി പ്രത്യേകം ഒരു വിഭാഗം ആളുകളെ തന്നെ നിയമിക്കുമെന്നും നിത അംബാനി മാധ്യമങ്ങളോട് പറഞ്ഞു.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി, മുംബൈ ട്രാഫിക് പോലീസ് ജൂലൈ 5-ന് ഒരു ട്രാഫിക് അഡൈ്വസറി പുറത്തിറക്കി. റൂട്ടുകളിൽ ജൂലായ് 12 മുതൽ ജൂലൈ 15 വരെ പ്രാബല്യത്തിൽ വരുന്ന വഴിതിരിച്ചുവിടലുകളും നിയന്ത്രിത പ്രവേശനവും ഉൾപ്പെടെയുള്ള പുതിയ ട്രാഫിക് നിയമങ്ങളുടെ രൂപരേഖ ഇതിനകം പുറത്തിറക്കി.
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും മഹത്തായ വിവാഹം സുഗമമായി നടത്തണമെന്ന മാതാപിതാക്കളായ നിത അംബാനിയുടെയും മുകേഷ് അംബാനിയുടെയും ആഗ്രഹം സഫലീകരിച്ചു. ഒപ്പം ക്ഷണം സ്വീകരിച്ചെത്തിയ അവരുടെ ബഹുമാനപ്പെട്ട അതിഥികൾക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കാനും അംബാനി കുടുംബത്തിനായി.
content highlight : Mukesh Ambani hires 3 Falcon 2000 jets to fly 100 aircraft for Anant Radhika's wedding
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• 3 days ago
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• 3 days ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 3 days ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 3 days ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 3 days ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• 3 days ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• 3 days ago
ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ
International
• 3 days ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 3 days ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 3 days ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 3 days ago
പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു
Kerala
• 3 days ago
തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം
Kerala
• 3 days ago
നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ
Kerala
• 3 days ago
സിപിഎംലെ അസ്വാരസ്യം തുടരുന്നു; നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കണിയാമ്പറ്റയിൽ 6 എൽസി അംഗങ്ങൾ
Kerala
• 3 days ago
മസ്കിന്റെ പുതിയ പാർട്ടി രൂപീകരണം 'വിഡ്ഢിത്തം'; രൂക്ഷ വിമർശനങ്ങളുമായി ട്രംപ്
International
• 4 days ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനം ദുഷ്കരം
Kerala
• 4 days ago
ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം 18 കി.മീ. ചാരം തുപ്പി; വിമാനങ്ങൾ റദ്ദാക്കി
International
• 4 days ago
ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്ക്: സർവകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കുന്നത് അവസാനിപ്പിക്കണം; വി.ഡി സതീശൻ
Kerala
• 4 days ago
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ
Kerala
• 4 days ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും
Kerala
• 3 days ago
സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി
Kerala
• 3 days ago
ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2025 ജൂലായ് 31
Kerala
• 3 days ago