സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലല്ലാത്തവരെ ജോലിക്ക് നിയോഗിച്ചാല്‍ ഒമാനില്‍ കനത്ത പിഴ
മസ്‌കത്ത്: ഒമാനില്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാത്തവരെ ജോലിവെയ്ക്കുന്നത് കനത്ത പിഴ ലഭിക്കാവുന്ന നിയമലംഘനമാണെന്നും ഇത്തരം കേസുകളില്‍ 2000 ഒമാന്‍ റിയാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ സ്ഥാപനങ്ങളോ വ്യക്തികളോ ജോലിക്ക് നിയമിക്കുന്നത് രാജ്യ വിരദ്ധ പ്രവർത്തനമാണ്.
ഒമാനിലെ ലേബര്‍ നിയമം 53/2023 അനുസരിച്ച്, ഒമാനില്‍ ജോലി ചെയ്യാന്‍ ലൈസന്‍സ് ഇല്ലാത്ത അന്യ രാജ്യ തൊഴിലാളിയെ ജോലിക്ക് വെയ്ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. അനധികൃത കുടിയേറ്റക്കാര്‍ക്കു പുറമെ, മറ്റൊരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സ്പോണ്‍സര്‍ഷിപ്പിലുള്ള ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്നതും ഈ കുറ്റ കൃത്യത്തിൽപ്പെടും. ഇത്തരം കേസുകളില്‍ 2000 റിയാല്‍ വരെ പിഴയ്ക്കു പുറമെ, 10 മുതല്‍ 30 ദിവസം വരെ തടവ് ശിക്ഷയും ലഭിക്കും.
ഇത്തരം തെറ്റായ പ്രവണതകള്‍ ഒമാനിന്റെ സുരക്ഷ, സമ്പദ്വ്വ്യവസ്ഥ, പൊതുജനാരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഇക്കാര്യത്തെ കുറിച്ചുള്ള ജാഗ്രത ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവണം. രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റങ്ങളും കള്ളക്കടത്തും തടയുന്നതിന് അതിര്‍ത്തികളില്‍ ശക്തമായ നിരീക്ഷണ, സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഒമാന്‍ ഭരണകൂടം രൂപംനല്‍കിയിട്ടുണ്ട്. വലിയ പിഴയാണ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും തൊഴില്‍ വിപണയിലും വലിയ വിപത്ത് വരുത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."