
'ജയിലില്‍ പോവും എന്നാലും സൈന്യത്തിലേക്കില്ല' ഇസ്റാഈല്‍ സര്‍ക്കാറിന് തലവേദനയായി തീവ്ര ഓര്‍ത്തഡോക്സ് ജൂതന്മാരുടെ പ്രതിഷേധം

തെല്‍ അവീവ്: ഇസ്റാഈല്‍ സര്‍ക്കാറിന്റെ നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി തീവ്ര ഓര്‍ത്തഡോക്സ് ജൂതന്മാര്. 'ജയിലില്‍ പോവും എന്നാലും സൈന്യത്തിലേക്കില്ല' എന്ന മുദ്രാവാക്യവുമായി ഹരേദി ജൂതന്മാര് തെരുവിലിറങ്ങിയത് നെതന്യാഹു സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
മധ്യ ഇസ്റാഈലില്‍ ഹൈവേ തടഞ്ഞ പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ചൊവ്വാഴ്ച വൈകീട്ട് ഏറ്റുമുട്ടലുണ്ടായി. തീവ്ര ഓര്‍ത്തഡോക്സ് ജൂതന്മാര് കൂടുതല്‍ താമസിക്കുന്ന പ്രദേശമായ ബ്നെയ് ബ്രേക്ക് നഗരത്തിന് സമീപത്തെ ഹൈവേ നാലാണ് ഹരേദി ജൂത വിഭാഗക്കാര്‍ ഉപരോധിച്ചത്.
ഇസ്റാഈലിന്റെ നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹരേദി ജൂത വിഭാഗക്കരെയും ഇതിനായി തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. വരുന്ന ഞായറാഴ്ച മുതല്‍ ഇവരെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഇസ്റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധം വീണ്ടും വ്യാപകമായി.
സൈനികര്‍ക്കെതിരേയും ഇവര്‍ പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞ ദിവസം ഹരേദി യുവാക്കള്‍ രണ്ട് ഇസ്റാഈലി സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചിരുന്നു. കൊലപാതകികളാണെന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ആക്രമണം. കുപ്പികള്‍ കാറിന് നേരെ വലിച്ചെറിയുകയും ചെയ്തു യുവാക്കള്‍. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഒക്ടോബര്‍ ഏഴിന് ശേഷം ആരംഭിച്ച യുദ്ധത്തില്‍ വലിയ തോതിലുള്ള ആള്‍ക്ഷാമം നേരിടുകയാണ് ഇസ്റാഈല്‍ സൈന്യം. ഗസ്സയില്‍ നിരവധി ഇസ്റാഈലി സൈനികരാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്. പതിനായിരത്തിന് മുകളില്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശാരീരികമായി മാത്രമല്ല മാനസികമായും തകര്‍ന്ന അവസ്ഥയിലാണ് സൈനികര്‍. ഗസ്സക്ക് പുറമെ വടക്കന്‍ ഇസ്റാഈലില്‍ ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നും വലിയ ആക്രമണം സയണിസ്റ്റ് സേന നേരിടുന്നുണ്ട്. ഫലമോ പലരും സൈന്യത്തോടൊപ്പം ചേരാനും യുദ്ധഭൂമിയിലേക്ക് പോകാനും മടിക്കുകയാണ്.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇസ്റാഈലിലെ സുപ്രിംകോടതി ഹരേദി ജൂതന്മാരെയും നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ ഇത്തരക്കാര്‍ പഠിക്കുന്ന മതസ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
18 വയസ്സിന് മുകളിലുള്ള എല്ലാവരും സൈന്യത്തില്‍ സേവനമനുഷ്ഠിക്കണമെന്നാണ് ഇസ്റാഈല്‍ നിയമം. പുരുഷന്മാര്ക്ക് 32 മാസവും സ്ത്രീകള്‍ക്ക് 24 മാസവുമാണ് നിര്‍ബന്ധിത സൈനിക സേവനം. എന്നാല്‍, ഇതില്‍നിന്ന് ഹരേദികളെ ഒഴിവാക്കിയത് പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കവിഷയമാണ്. ഇതാണ് ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷമായിരിക്കുന്നത്. 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷവും സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ഇസ്റാഈല്‍ ജനസംഖ്യയുടെ 13 ശതമാനം വരുന്ന വിഭാഗമാണ് ഹരേദി ജൂതന്മാര്. ഇവരില്‍പെട്ട ബഹുഭൂരിഭാഗം പേരും സൈനിക സേവനം അനുഷ്ഠിക്കുന്നില്ല. പകരം മതഗ്രന്ഥമായ തോറ പഠിക്കാനായാണ് ഇവരുടെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നത്.
പഠനം ഉപേക്ഷിച്ചവരെയടക്കം സൈന്യത്തില്‍ ചേര്‍ക്കാനായി അധികൃതര്‍ ജൂത സെമിനാരി തലവന്മാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. സൈന്യത്തില്‍ ഹരേദികള്‍ക്ക് മാത്രമായി യൂനിറ്റ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍, സൈന്യത്തിലേക്കുള്ള റിക്രൂട്ട് അവഗണിക്കണമെന്ന് പല പുരോഹിതന്മാരും വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഹരേദി വിഭാഗക്കാരെ ഇതില്‍നിന്ന് ഒഴിവാക്കണമെന്ന് മതപുരോഹിതനായ മുന്‍ സെഫേര്‍ദി ചീഫ് റബ്ബി യിത്സാക് യോസഫ് അധികൃതരോട് ആവശ്യപ്പെട്ടു. തോറയുടെ പുത്രന്മാരായ പണ്ഡിതന്മാരെ സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കണം. നിലവില്‍ പഠനം നിര്‍ത്തിയവരെയും സൈന്യത്തിലേക്ക് അയക്കരുത്. അവിടെ പല മോശം കാര്യങ്ങളും നടക്കുന്നുണ്ട്. അതിനാല്‍ അങ്ങോട്ട് പോകാന്‍ പാടില്ലെന്നും യിത്സാക് യോസഫ് പറഞ്ഞു. നിര്‍ബന്ധിത സൈനിക സേവനം നടപ്പാക്കിയാല്‍ ഇസ്റാഈലില്‍നിന്ന് കൂട്ടത്തോടെ രാജ്യംവിടുമെന്ന് ഇദ്ദേഹം നേരത്തേ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
Kerala
• 19 minutes ago
പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി
International
• an hour ago
വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്
Cricket
• 2 hours ago
കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു
uae
• 2 hours ago
എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്
Kuwait
• 3 hours ago
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത
Kerala
• 3 hours ago
ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 3 hours ago
യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്
uae
• 4 hours ago
മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
Kerala
• 4 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ
Saudi-arabia
• 4 hours ago
സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 6 hours ago
നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്
Football
• 6 hours ago
കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി
crime
• 7 hours ago
പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം
Kerala
• 7 hours ago
ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം
Kerala
• 8 hours ago
പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം
Kerala
• 8 hours ago
UAE Weather: കിഴക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ; യു.എ.ഇയിലുടനീളം താപനിലയില്‍ കുറവ്
uae
• 8 hours ago
യുഎഇയിൽ ജോലി ചെയ്യുന്ന ആളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ അറിയണം; നിങ്ങൾക്കും ചില അവകാശങ്ങളുണ്ട്
uae
• in 3 hours
ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
uae
• 6 hours ago
ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി
Football
• 7 hours ago
ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്
crime
• 8 hours ago