HOME
DETAILS

റമദാനിൽ റൊണാൾഡോയും നോമ്പ് അനുഷ്ഠിച്ചു; ഹൃദയം കീഴടക്കി അൽ നസർ നായകൻ

  
February 21, 2026 | 2:27 PM

al nassr captain Cristiano Ronaldo fasted last Ramadan

റിയാദ്: പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ റമദാനിൽ വ്രതം അനുഷ്ഠിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ അൽ നസർ താരം ഷായ് ഷറഖിലി. മുസ്ലിങ്ങൾക്ക് റമദാൻ എന്നതുകൊണ്ട് യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന് നേരിട്ട് അനുഭവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റൊണാൾഡോ വ്രതം എടുത്തതെന്ന് മുൻ അൽ നസർ താരം വ്യക്തമാക്കിയത്. രണ്ട് ദിവസത്തോളം റൊണാൾഡോ വ്രതം അനുഷ്ഠിച്ചുവെന്നും ഷായ് ഷറഖിലി പറഞ്ഞു. റമദാനിൽ കളിക്കുക എളുപ്പമല്ലെന്നും എന്നാൽ ഇത് മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന താരങ്ങൾ ഉണ്ടെന്നും ഷായ് ഷറഖിലി വ്യക്തമാക്കി. 

അതേസമയം ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത്തവണയും റമദാൻ നോമ്പ് അനുഷ്ഠിക്കുന്ന താരങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിനിടെ മുസ്ലീം കളിക്കാർക്ക് നോമ്പ് തുറക്കാനായി ചെറിയ ഇടവേളകൾ നൽകുമെന്ന് പ്രീമിയർ ലീഗ് അധികൃതർ വ്യക്തമാക്കി. 

ഫെബ്രുവരി 17 മുതൽ മാർച്ച് 18 വരെയാണ് ഇത്തവണ റമദാൻ കാലയളവ്. ഈ വാരാന്ത്യത്തിൽ നടക്കുന്ന ആഴ്സണൽ - ടോട്ടൻഹാം നോർത്ത് ലണ്ടൻ ഡെർബി ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഈ നിയമം നടപ്പിലാക്കും. യുകെയിൽ നിലവിൽ വൈകുന്നേരം 5 മണിക്കും 7 മണിക്കും ഇടയിലാണ് സൂര്യാസ്തമയം എന്നതിനാൽ വൈകുന്നേരത്തെ മത്സരങ്ങളിലാകും ഈ ക്രമീകരണം വരിക.

ഉപവസിക്കുന്ന കളിക്കാരെ നേരത്തെ തന്നെ തിരിച്ചറിയാൻ റഫറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേവലം നിമിഷങ്ങൾ മാത്രം നീളുന്ന ഈ ഇടവേളകൾ കളിയുടെ തന്ത്രങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിയാണ് ലീഗ് അധികൃതർ ഇത് നടപ്പിലാക്കുന്നത്. 

Former Al Nasr player Shai Sharakhili has revealed that Portuguese legend Cristiano Ronaldo fasted last Ramadan. The former Al Nasr player explained that Ronaldo fasted with the aim of experiencing firsthand what Ramadan truly means to Muslims. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസും തമ്മില്‍ ഡീലുണ്ടാക്കി; ആരോപണവുമായി പി ജയരാജന്‍ 

Kerala
  •  4 days ago
No Image

കോഴിക്കോട് പെരിങ്ങളത്ത് വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടുമരണം

Kerala
  •  4 days ago
No Image

നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാട്ടി; പികെ ശശിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് 

Kerala
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാഖിന് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ഇറാൻ

International
  •  4 days ago
No Image

ബിജെപി അധികാരത്തിലെത്തിയാല്‍ വര്‍ഷത്തില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനവുമായി അസം മുഖ്യമന്ത്രി

National
  •  4 days ago
No Image

ഇന്ത്യൻ ഹോക്കിയിൽ വീണ്ടും 'മീ ടൂ' വിവാദം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം‌

National
  •  4 days ago
No Image

ബാറിലെ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു; കൊല്ലം കടയ്ക്കലില്‍ യുവാവിന് ദാരുണാന്ത്യം 

Kerala
  •  4 days ago
No Image

ഗ്യാസ് കിട്ടാനില്ല; വിലയാണെങ്കില്‍ കുത്തനെ കൂട്ടി; ഹൈദരാബാദില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഓട്ടോ ഡ്രൈവറുടെ പ്രതിഷേധം 

National
  •  4 days ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കണം: ഇറാനെതിരെ 48 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

International
  •  4 days ago
No Image

ബുഷെഹറിൽ ആണവ ഭീഷണി: ജീവനക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ച് റഷ്യ; ഇറാനിൽ ആശങ്കയേറുന്നു

International
  •  4 days ago