HOME
DETAILS

അടിച്ചെടുത്തത് ടി-20യിലെ ചരിത്രനേട്ടം; ഇതിഹാസങ്ങൾക്കൊപ്പം ജെമീമ റോഡ്രിഗസ്

  
Web Desk
February 21, 2026 | 1:02 PM

Jemimah Rodrigues has achieved a new milestone in T20 cricket

അഹമ്മദാബാദ്: ടി-20 ക്രിക്കറ്റിൽ പുത്തൻ നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ്. ഇന്റർനാഷണൽ ടി-20യിൽ 2500 റൺസ് പൂർത്തിയാക്കിയാണ് ജെമീമ റെക്കോർഡിട്ടത്. ഓസ്‌ട്രേലിയൻ വിമൺസിനെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിലാണ് ജെമീമ ഈ നേട്ടം കൈവരിച്ചത്.

അഡലെയ്ഡിൽ നടന്ന മത്സരത്തിൽ 46 പന്തിൽ നാല് ഫോറുകൾ അടക്കം 59 റൺസാണ് താരം നേടിയത്. മത്സരത്തിൽ എട്ട് റൺസ് നേടിയതോടെയാണ് ടി-20യിൽ 2500 റൺസെന്ന നാഴികക്കല്ലിലേക്ക് ജെമീമ നടന്നുകയറിയത്. ഇന്ത്യക്കായി 118 ടി-20 മത്സരങ്ങളിൽ നിന്നും 14 അർദ്ധ സെഞ്ച്വറികളാണ് ജെമീമ സ്വന്തമാക്കിയിട്ടുള്ളത്. 

 

ഇന്ത്യക്കായി ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ വനിതാ താരമാണ് ജെമീമ. ഹർമൻപ്രീത് കൗർ, സ്‌മൃതി മന്ദാന, ഷഫാലി വർമ്മ എന്നിവരായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിരുന്നത്. 

അതേസമയം മത്സരത്തിൽ 17 റൺസിനായിരുന്നു ഇന്ത്യൻ വനിതകളുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഇന്നിംഗ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു. 

മത്സരത്തിൽ ജെമീമക്ക് പുറമെ സ്‌മൃതി മന്ദാനയും അർദ്ധ സെഞ്ച്വറി നേടി. 55 പന്തിൽ 82 റൺസാണ് സ്‌മൃതി നേടിയത്. എട്ട് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.  ഇന്ത്യൻ ബൗളിങ്ങിൽ ശ്രേയങ്ക പാട്ടിൽ, ശ്രീ ചരണി എന്നിവർ മൂന്ന് വീതം വിക്കറ്റുകളും നേടിയപ്പോൾ ഓസ്‌ട്രേലിയ 17 റൺസകലെ തോൽവി സമ്മതിക്കുകയായിരുന്നു. അരുന്ധതി റെഡ്ഢി രണ്ട് വിക്കറ്റും രേണുക സിങ് ഒരു വിക്കറ്റും നേടി ഓസ്‌ട്രേലിയയുടെ പതനം പൂർത്തിയാക്കി. 

ഓസ്‌ട്രേലിയൻ നിരയിൽ ആഷ്‌ലീ ഗാർഡ്‌നർ അർദ്ധ സെഞ്ച്വറി നേടി മികച്ച ചെറുത്തുനിൽപ്പ് നടത്തി. 45 പന്തിൽ അഞ്ചു ഫോറുകളും ഒരു സിക്‌സും അടക്കം 57 റൺസ് നേടിയാണ് താരം തിളങ്ങിയത്. 

Indian player Jemimah Rodrigues has achieved a new milestone in T20 cricket. Jemimah has set a record by completing 2500 runs in international T20s. Jemimah achieved this feat in the final match of the three-match T20 series against Australian Women. In the match played in Adelaide, the player scored 59 runs in 46 balls, including four fours. Jemimah crossed the milestone of 2500 runs in T20s after scoring eight runs in the match. Jemimah has scored 14 half-centuries in 118 T20 matches for India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  10 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  10 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  10 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  10 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  10 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  10 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  10 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  10 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  10 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  10 days ago