HOME
DETAILS

മെസിയും റൊണാൾഡോയുമല്ല, അവിശ്വസനീയ താരം അവനാണ്: മുൻ റയൽ താരം

  
February 21, 2026 | 1:50 PM

Keylor Navas talks about brazil star player neymar

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ ഇരു താരങ്ങളെയും മറികടന്നുകൊണ്ട് ഫുട്ബോളിലെ ഏറ്റവും സ്വാധീനം ചെലുത്തിയ താരം മറ്റൊരാളാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ റയൽ മാഡ്രിഡ് താരം കെയ്‌ലർ നവാസ്. ബ്രസീലിയൻ സൂപ്പർതാരം നെയ്മറെക്കുറിച്ചാണ് നവാസ് സംസാരിച്ചത്. 

''നമ്മൾ മികച്ച താരങ്ങളെക്കുറിച്ചും കഴിഞ്ഞ ദശകങ്ങളിലെ ഏറ്റവും മികച്ചവരെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ കഴിവ് കാരണം കളിക്കളത്തിൽ നെയ്മർ വളരെയധികം സ്വാധീനം നടത്തി. ഇടതു കാലോ വലതു കാലോ എന്ന വ്യത്യാസമില്ലാതെ പന്ത് കൊണ്ട് ആഗ്രഹിച്ചതെല്ലാം അവൻ ചെയ്തു. നെയ്മർ അവിശ്വസനീയ താരമാണ്'' കെയ്‌ലർ നവാസ് എംഎസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിൽ കളിച്ചുകൊണ്ടാണ് നെയ്മർ ഇതിഹാസ താരമായി വളർന്നത്. 2017ലായിരുന്നു നെയ്മർ ബാഴ്സ വിട്ട് ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെനിലേക്ക് കൂടുമാറിയത്. 222 മില്യൻ യൂറോയുടെ റെക്കോർഡ് തുകയ്ക്കാണ് നെയ്മർ ഫ്രഞ്ച് ലീഗിലേക്ക് ചേക്കേറിയത്. 2023ൽ  നെയ്മർ സഊദി ക്ലബ് അൽ ഹിലാലിലേക്കും ചേക്കേറുകയായിരുന്നു. 2025ൽ നെയ്മർ തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്കും ചേക്കേറിയിരുന്നു. 2026-ലെ ലോകകപ്പിൽ ബ്രസീലിനായി ബൂട്ട് കെട്ടുക എന്നതാണ് നെയ്മറുടെ നിലവിലെ പ്രധാന ലക്ഷ്യം. 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുള്ള നെയ്മറാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്കോറർ.

2023 ഒക്ടോബറിൽ ബ്രസീലിനായി അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുമ്പോളാണ് നെയ്‌മറുടെ എസിഎൽ പൊട്ടുകയും മെനിസ്‌കസിന് പരിക്കേൽക്കുകയും ചെയ്തത്. ഇതിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. സാന്റോസിലേക്ക് താരം എത്തിയെങ്കിലും സീസണിലുടനീളം പരിക്കുകളും ഫിറ്റ്‌നസ് പ്രശ്നങ്ങളും നെയ്മറെ അലട്ടിയിരുന്നു. 

Who is the best player between Cristiano Ronaldo and Lionel Messi has been a hotly debated topic in the world of football for two decades. Now, former Real Madrid star Keylor Navas has revealed that the most influential player in football is someone else, surpassing both players. Navas was talking about Brazilian superstar Neymar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  5 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  5 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  5 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  5 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  5 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  5 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  5 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  5 days ago