1.72 കോടിയുടെ മേരി ക്യൂറി ഫെല്ലോഷിപ്പ് നേടി അയര്‍ക്കുന്നം സ്വദേശി കാവ്യ; തിരുവനന്തപുരം കാരി എലിസബത്തിന് 50 ലക്ഷത്തിന്റെ ജര്‍മ്മന്‍ സ്‌കോളര്‍ഷിപ്പ്
മേരി ക്യൂറി ഫെല്ലോഷിപ്പ് കാവ്യക്ക്
കോട്ടയം: മേരി ക്യൂറി ഫെല്ലോഷിപ്പിന് അര്‍ഹയായി കോട്ടയം അയര്‍ക്കുന്നം സ്വദേശി കാവ്യ ഗോപകുമാര്‍. യു.കെ, സ്വീഡന്‍ എന്നിവിടങ്ങളില്‍ 3 വര്‍ഷത്തെ ഗവേഷണത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. 1.72 കോടി രൂപയാണ് ഫെല്ലോഷിപ്പായി ലഭിക്കുക.
കൊല്ലം അമൃത വിശ്വവിദ്യാപീഠത്തില്‍ നിന്ന് ഇന്റഗ്രേറ്റഡ് എം.എസ്.സിയും (കെമിസ്ട്രി), യു.കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡില്‍ നിന്ന് ഡ്രഗ് ഡിസ്‌കവറി സയന്‍സില്‍ എം.എസ് സിയും കരസ്ഥമാക്കിയിട്ടുണ്ട്. അയര്‍ക്കുന്നം ചിറക്കുഴിയില്‍ ആര്‍. ഗോപകുമാറിന്റെയും, എം.ബി ഷീലയുടെയും മകളാണ്.
ജര്‍മ്മന്‍ സ്‌കോളര്‍ഷിപ്പ് നേടി എലിസബത്ത് ആന്‍ തോമസ്
തിരുവനന്തപുരം: വികസന വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള ജര്‍മ്മന്‍ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി തിരുവനന്തപുരം സ്വദേശി എലിസബത്ത് ആന്‍ തോമസ്. ഡവലപ്‌മെന്റ് റിലേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സസ് പദ്ധതിക്ക് കീഴില്‍ ജര്‍മ്മന്‍ അക്കാദമിക് എക്‌സ്‌ചേഞ്ച് സര്‍വീസ് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. 50 ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക.
ജര്‍മ്മനിയിലെ ഫ്രൈബുര്‍ഗ് സര്‍വകലാശാലയില്‍ ഉന്നതപഠനവും പരിശീലനവും ലഭിക്കും. തോമസ് ജോര്‍ജ് പൊട്ടംകുളത്തിന്റെയും, ടെസി തോമസ് കോയിത്തറയുടെയും മകളാണ്.
kerala students get mary curie fellowship and german scholarship
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."