സഊദിയിൽ മിന്നല്‍ പ്രളയം; മരണം ഒൻപതായി, ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
സഊദി അറേബ്യയിലെ തെക്ക്-പടിഞ്ഞാറന്‍ മേഖലയായ ജസാനിൽ കനത്ത മഴയെ തുടര്‍ന്ന് വാദിയിലലെ മഴ വെള്ളപാച്ചിലിൽ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.സഊദിയിലെ ജസാന് തെക്ക് സംസം ഗ്രാമത്തിനടുത്തുള്ള വാദി ബിന്‍ അബ്ദുല്ലയിലാണ് സംഭവമുണ്ടായതെന്ന് സഊദി ന്യൂസ് പോര്‍ട്ടല്‍ സബ്ക് പുറത്തു വിട്ട റിപ്പോര്‍ട്ടിൽ പറയുന്നത്.ഇതോടെ ജസാനില്‍ ശക്തമായ മഴയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം, മിന്നല്‍പ്രളയത്തില്‍ വാദിയില്‍ മുങ്ങിമരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് കണ്ടെടുത്തിരുന്നു. രണ്ട് കുട്ടികളും 35 വയസ്സുള്ള ഒരു പുരുഷനുമാണ് അപകടത്തില്‍ അകപ്പെട്ടത്. നേരത്തേ ജസാനിലെ സബിയ, അബു ആരിഷ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലം ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് ദമ്പതികള്‍ മരിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയില്‍ ജസാനില്‍ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇടിമിന്നലില്‍ ജസാനിലെ നൂറുകണക്കിന് വീടുകളിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ശനിയാഴ്ചയും സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തതായി സഊദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും പൊടി നിറഞ്ഞ കാറ്റും അനുഭവപ്പെട്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.രാജ്യത്ത് ശക്തമായ തുടരുന്ന സാഹചര്യത്തിൽ സുരക്ഷിതമായ സ്ഥലങ്ങളില്‍ തങ്ങാനും വെള്ളം കെട്ടിക്കിടക്കുന്ന വാദികളിൽ നിന്ന് മാറി നിൽക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ, സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ചക്കകം വീണ്ടും ശക്തമായ മഴ പെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അസീര്‍, അല്‍ബഹ, ജീസാന്‍, മക്ക തുടങ്ങിയ മേഖലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലേക്കും ചൊവ്വാഴ്ചക്കകം മഴയെത്തും. മദീന, നജ്‌റാന്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മിതമായ തോതിലും മഴ ലഭിക്കും. ചൊവ്വാഴ്ച വരെ മക്കയിലടക്കം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നല്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നജ്റാന്‍, മദീന, വാദി ദവാസിര്‍, അല്‍ഖര്‍ജ്, ഹോത്ത ബനീ തമീം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വരെ സഊദിയിലെ ഹൈറേഞ്ചുകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നതാണ്. രാജ്യത്തെ പ്രവാസികളും, പൗരൻമാരും ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."