മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് സമാഹരണ തിയ്യതി നീട്ടി; സഹായം 23 കോടിയും കടന്ന് മുന്നോട്ട്
കോഴിക്കോട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനതയുടെ കണ്ണീരൊപ്പാൻ മുസ്‌ലിം ലീഗ് പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി നടത്തിവരുന്ന ഫണ്ട് സമാഹരണം നീട്ടി. ഇന്ന് അവസാനിക്കാനിരുന്ന സമാഹരണമാണ് ഈ മാസം 31 വരെ നീട്ടാൻ അടിയന്തര നേതൃയോഗം തീരുമാനിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആണ് ഇക്കാര്യം അറിയിച്ചത്.
പാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് തിയ്യതി നീട്ടിയത് എന്ന് പി.എം.എ സലാം അറിയിച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള സംഭാവനകളാണ് ആപ്പ് വഴി ലഭിച്ചുവരുന്നത്. ഇതുവരെ 23 കോടിയിലധികം രൂപയാണ് വിവിധ ആളുകൾ സംഭാവനയായി നൽകിയത്. തിയ്യതി നീട്ടിയതോടെ ഇത് ഇനിയും കോടികൾ കടക്കുമെന്നാണ് പ്രതീക്ഷ.
വയനാടിന് വേണ്ടി 100 വീടുകൾ ഉൾപ്പെടെയുള്ള സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."