HOME
DETAILS

ദുബൈ- ഇൻ്റർനാഷനൽ ഹോളി ഖുർആൻ അവാർഡ്  : എട്ടാംപതിപ്പിന് ഒരുക്കങ്ങൾ തുടങ്ങി

  
August 20, 2024 | 4:45 AM

international holly quran


ദുബൈ: ശൈഖാ ഫാത്തിമ ബിൻത് മുബാറക് ഇൻ്റർനാഷനൽ ഹോളി ഖുർആൻ അവാർഡ് മത്സരത്തിൻ്റെ എട്ടാമത് പതിപ്പിൻ്റെ ഒരുക്കങ്ങൾ തുടങ്ങിയതായി ദുബൈ ഇൻ്റർനാഷനൽ ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു. ദുബൈ ഔഖാഫിന്റെ കീഴിലുള്ള അൽ മംസർ ഏരിയയിലെ സയന്റിഫിക് ആൻഡ് കൾചറൽ അസോസിയേഷൻ ഹാളിലാണ് സെപ്‌റ്റംബർ 7 മുതൽ 13 വരെ സ്ത്രീകൾക്കായുള്ള ഖുർആൻ മത്സരങ്ങൾ നടത്തുന്നത്. 

120ലധികം രാജ്യങ്ങളെയും വിവിധ ഖുർആനിക പ്രസ്ഥാനങ്ങളെയും പ്രതിനിധീകരിച്ചാണ് ഈ പരിപാടി ഒരുക്കുന്നതെന്ന് ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക-മാനുഷിക കാര്യ ഉപദേഷ്ടാവും ദുബൈ ഇൻ്റർനാഷനൽ ഹോളി ഖുർആൻ അവാർഡ് സംഘാടക കമ്മിറ്റി ചെയർമാനുമായ കൗൺസിലർ ഇബ്രാഹിം മുഹമ്മദ് ബൂ മിൽഹ പറഞ്ഞു. ലോകമെമ്പാടുമുള്ള അനേകം പ്രഗത്ഭരാണ് മത്സരത്തിൽ പങ്കെടുക്കുക. വിശാലവും വിപുലവുമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ശൈഖാ ഫാത്തിമ ബിൻത് മുബാറക് ഇൻ്റർനാഷനൽ ഹോളി ഖുർആൻ മത്സരങ്ങളുടെ മുൻ സെഷനുകളുടെ വിജയവും, ഈ മേഖലയിൽ സ്ത്രീകൾക്കായുള്ള ഏറ്റവും മികച്ച അന്താരാഷ്ട്ര ഖുർആൻ മത്സരങ്ങളിലൊന്നും എന്ന നിലയിൽ ഏറെ പ്രശസ്തവും വിശിഷ്ടവുമാണിത്. യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ മാതാവ് ശൈഖാ ഫാത്തിമ ബിൻത് മുബാറക്കിന്റെ നാമം വഹിക്കുന്ന ഈ മത്സരത്തിന് ലോകെമെങ്ങും ഖ്യാതിയുണ്ട്. വൈജ്ഞാനിക, ജീവ കാരുണ്യ, സാംസ്കാരിക മേഖലകളിൽ അളവറ്റ സംഭാവനകൾ അർപ്പിച്ച ശ്രേഷ്ഠ മഹതിയാണവർ. 
ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള വ്യവസ്ഥകൾ.  25 വയസ് കവിയരുത്. ഖുർആൻ മനഃപാഠമാക്കിയിരിക്കണം.

ഇത്തരം മഹനീയമായ മത്സരങ്ങൾക്കും സംരംഭങ്ങൾക്കും ഉദാര പിന്തുണ നൽകിയതിന് യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ബൂ മിൽഹ കൃതജ്ഞത പ്രകാശിപ്പിച്ചു. 
മംസർ സയന്റിഫിക് ആൻഡ് കൾചറൽ അസോസിയേഷൻ, ദുബൈ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, നൂർ ദുബൈ ചാനൽ എന്നിവ ഈ പരിപാടിയുടെ സംഘാടകരിൽപ്പെടുന്നു. പരിപാടികൾ യൂ ട്യൂബ് പ്ലാറ്റ്‌ഫോമിൽ തത്സമയം സംപ്രേഷണം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറുടെ ജാമ്യാപേക്ഷയിൽ വടകര കോടതി ഇന്ന് വിധി പറയും; തെളിവ് നശിപ്പിക്കാൻ സാധ്യതയെന്ന് പ്രോസിക്യൂഷൻ

Kerala
  •  13 days ago
No Image

ഫ്രഞ്ച് വിപ്ലവം! ഇറാഖിനെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയം; ചരിത്രനേട്ടവുമായി എംബാപ്പെ

International
  •  13 days ago
No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  13 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  13 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  13 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  13 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  13 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  13 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  13 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  13 days ago