നെഹ്‌റു ട്രോഫി വള്ളംകളി ഓണത്തോടനുബന്ധിച്ച് നടത്തുന്നത് പരിഗണനയില്‍; മന്ത്രി വി.എന്‍. വാസവന്‍
കോട്ടയം: നെഹ്‌റു ട്രോഫി വള്ളംകളി ഓണത്തോടനുബന്ധിച്ച് നടത്തുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രി വി.എന്‍. വാസവന്‍. വയനാട് മുണ്ടക്കൈ ദുരന്തം മൂലം മാറ്റിവെച്ച വള്ളംകളി ഓണത്തോടനുബന്ധിച്ച് നടത്തണമെന്ന് കോട്ടയം, ആലപ്പുഴ പ്രദേശങ്ങളിലെ ജലോത്സവ പ്രേമികളും ക്ലബ്ബുകാരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടിലെ ദുരന്ത ഭൂമിയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിലവില്‍ കൃത്യമായി നടക്കുന്നതിനാല്‍ ഓണത്തോട് അനുബന്ധിച്ച് വള്ളംകളി നടത്താനുള്ള ആലോചന സജീവമാണ്. ഇതിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തുമെന്ന് ടൂറിസം മന്ത്രി പ്രഖ്യപിച്ചിട്ടുണ്ടെന്നും മന്ത്രി വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Minister V.N. Vasavan announces that the Nehru Trophy Boat Race will be held as part of the Onam festival celebrations, showcasing Kerala's traditional sports and culture.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."