ഭരണപക്ഷ എം.എല്‍.എയ്ക്ക് പോലും തോക്കുമായി നടക്കണമെന്ന അവസ്ഥ; പരിഹസിച്ച് വി.ടി ബല്‍റാം
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എ തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കിയതിനെ പരിഹസിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. ഭരണപക്ഷ എം.എല്‍.എക്ക് പോലും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിലെന്ന് ബല്‍റാം വിമര്‍ശിച്ചു. ക്രമസമാധാന പാലനത്തില്‍ കേരളം നമ്പര്‍ വണ്‍ ആണത്രേയെന്നും ബല്‍റാം സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു ഭരണപക്ഷ എംഎല്‍എക്ക് പോലും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടില്‍. ക്രമസമാധാന പാലനത്തില്‍ കേരളം നമ്പര്‍ വണ്‍ ആണേ്രത!
തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ചാണ് പി.വി അന്‍വര്‍ തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കിയത്. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നല്‍കിയത്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവര്‍ക്കുനേരേ ഗുരുതര ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെയാണ് പി.വി അന്‍വര്‍ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."