HOME
DETAILS

പൂരം കലക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, പൊലിസിനും പങ്ക്; അന്വഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും വി.എസ് സുനില്‍ കുമാര്‍

  
Farzana
September 03 2024 | 04:09 AM

CPI Leader VS Sunilkumar Accuses Police of Involvement in Thrissur Pooram Controversy1

 

തൃശൂര്‍: പൂരം അലങ്കോലമാക്കിയതില്‍ പൊലിസിന് പങ്കുണ്ടെന്ന് സി.പി.ഐ നേതാവ് വി.എസ് സുനില്‍കുമാര്‍. ഇതു യാദൃശ്ചികമായി സംഭവിച്ച കാര്യമല്ല. പൂരം കലക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. ഇത് പുറത്തുവരണം.
തൃശൂര്‍ പൂര വിവാദം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

പൂരം വിവാദത്തില്‍ നടത്തിയ അന്വേഷണം ഇതുവരെയും പുറത്തുവന്നിട്ടില്ലെന്നും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വെടിക്കെട്ട് വേണ്ടെന്നു വച്ചത് ആരാണെന്ന് ജനം അറിയണം. വൈകീട്ടോടെയാണ് പൊലിസിന്റെ കൃത്യവിലോപമുണ്ടായത്. അതുവരെ രംഗത്തില്ലാത്ത ബി.ജെ.പി സ്ഥാനാര്‍ഥി സ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു വ്യക്തമാക്കുന്നതാണിത്. അനിഷ്ടസംഭവങ്ങളില്‍ കമ്മിഷണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ എന്നെ ഉള്‍പ്പെടെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എ.ഡി.ജി.പിക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

In Thrissur, CPI leader VS Sunilkumar has alleged that the police were complicit in the controversy surrounding the Thrissur Pooram festival. He claimed that the incident was not accidental but part of a political conspiracy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  9 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  9 hours ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  9 hours ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  10 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  11 hours ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  11 hours ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  11 hours ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  11 hours ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  12 hours ago