മെച്ചപ്പെട്ട ആരോഗ്യത്തിനായി വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ മറക്കല്ലേ
നമ്മുടെ ശരീരത്തിന് വിറ്റാമിന്‍ സി അവശ്യ ആന്റിഓക്‌സിഡന്റ് തന്നെയാണ്. തലച്ചോറ്, ഹൃദയം, ഞരമ്പുകള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ സി നമ്മെ സഹായിക്കുന്നു. മനുഷ്യശരീരത്തില്‍ ഇത് സ്വാഭാവികമായി ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. അതിനാല്‍ ഇത് പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമാണ് നമുക്ക് ലഭിക്കേണ്ടത്്. ഇത് ഹാനികരമായ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
പപ്പായ
100 ഗ്രാം പപ്പായയില്‍ 61 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയ പപ്പായ ദഹനം മെച്ചപ്പെടുത്താനും ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. മാത്രമല്ല ഓര്‍മശക്തി കൂട്ടാനും ശക്തിയുള്ള അസ്ഥികള്‍ക്കും ഇതു വളരെ നല്ലതാണ്.
ഓറഞ്ച്
100 ഗ്രാം ഓറഞ്ചില്‍ 53 മൈക്രോ ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി എന്നു പറയുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യമോടിയെത്തുന്ന പഴവും ഓറഞ്ചാണ്. ഫോളേറ്റ്, ഫ്‌ളേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍, പൊട്ടാസ്യം എന്നിവയുടെ ഉറവിടം കൂടിയാണ് ഓറഞ്ച്.
പേരക്ക
100 ഗ്രാം പേരയ്ക്കയില്‍ 228 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ആരോഗ്യത്തിനും ഗുണം ചെയ്യും.
റെഡ് ബെല്‍ പെപ്പര്‍
100 ഗ്രാം റെഡ് ബെല്‍ പെപ്പറില്‍ 190 ഗ്രാം വിറ്റാമിന്‍ സിയുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കണ്ണിന്റെ ആരോഗ്യത്തിനും ഇതു സഹായിക്കുന്നു.
കിവി
100 ഗ്രാം കിവിയില്‍ 93 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചര്‍മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. മാത്രമല്ല, കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാഘാത സാധ്യത തടയുകയും ചെയ്യുന്നു.
സ്‌ട്രോബറി
100 ഗ്രാം സ്‌ട്രോബറിയില്‍ 58 മൈക്രോ ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയ സ്‌ട്രോബറി രോഗപ്രതിരോധ ശേഷിക്കും ഹൃദയാരോഗ്യത്തിനും നല്ലതാണ്.
കറിവേപ്പില
നൂറുഗ്രാം കറിവേപ്പിലയില്‍ 80 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കറികളിലും മറ്റുമായി ധാരാളം ഉപയോഗിക്കുക
പൈനാപ്പിള്‍
100 ഗ്രാം പൈനാപ്പിളില്‍ 47 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി ഒരു ആന്റിഓക്‌സിഡന്റാണ് ഇത് അമിത ഓക്‌സിഡേറ്റിവ് സ്‌ട്രെസ് മൂലമുണ്ടാകുന്ന കേടുപാടുകള്‍ മാറ്റാനും പ്രതിരോധ ശേഷി പുനരുജ്ജീവിപ്പിക്കാനും സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."